Thursday July 16th, 2020 - 4:43:am

മദ്യം വീട്ടിലെത്തിക്കാന്‍ തയ്യാര്‍; സൊമാറ്റോ അപേക്ഷ നല്‍കി

JB
മദ്യം വീട്ടിലെത്തിക്കാന്‍ തയ്യാര്‍; സൊമാറ്റോ അപേക്ഷ നല്‍കി

മദ്യവിതരണത്തിന് തയ്യാറായി ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. മദ്യം വീട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സൊമാറ്റോ അപേക്ഷ നല്‍കി. ആദ്യഘട്ടമായി ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് സൊമാറ്റോ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലില്‍ ആയതിനാല്‍ മദ്യം വീടുകളിലെത്തിക്കാനുള്ള സജ്ജീകരണത്തെ കുറിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആലോചിക്കുന്നതിനിടെയാണ് സൊമാറ്റോ രംഗത്തെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമ്പൂര്‍ണ അടച്ചുപൂട്ടല്‍ തുടങ്ങിയതിനു പിന്നാലെ ചിലയിടത്ത് പച്ചക്കറി വിതരണവും സൊമാറ്റോ ഏറ്റെടുത്തിരുന്നു. ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സൊമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.

അതേസമയം, മദ്യം വീട്ടുപടിക്കലെത്തിക്കാനുള്ള നടപടികള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക വെബ് പോര്‍ട്ടലും സര്‍ക്കാര്‍ ആരംഭിച്ചു. ഛത്തീസ്ഗഡ് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഹോം ഡെലിവറിയുടെ ചുമതല വഹിക്കുക. മാര്‍ച്ച് 23 നു അടച്ച മദ്യശാലകള്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പൂര്‍ത്തിയായ മേയ് മൂന്ന് തിങ്കളാഴ്ച വീണ്ടും തുറന്നത്. എന്നാല്‍, പൊലീസിന് തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. സാമൂഹിക അകലം പാലിക്കാതെ നിരവധി പേരാണ് മദ്യശാലകള്‍ക്ക് മുന്‍പില്‍ വരി നിന്നത്.

 

Read more topics: zomato, distribute alchole,
English summary
zomato distribute alchole
topbanner

More News from this section

Subscribe by Email