Thursday July 16th, 2020 - 6:25:am

വിശാഖപട്ടണം വിഷവാതക ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍

JB
 വിശാഖപട്ടണം വിഷവാതക ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്സ് ഇന്ത്യ ്രൈപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റില്‍ വാതക ചോര്‍ച്ചയുണ്ടായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

316 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 18 പേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിലെ ചോര്‍ച്ച അടച്ചു. സ്റ്റൈറീന്‍ വാതകമാണ് ഫാക്ടറിയില്‍നിന്ന് ചോര്‍ന്നത്. വാതകം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പടര്‍ന്നെന്നാണു നിഗമനം. ഇരുപത് ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. മലയാളികളെല്ലാവരും സുരക്ഷിതരാണ്. പൊലീസ് വീടുകളുടെ പൂട്ടുപൊളിച്ച് അകത്തു കടന്നു പരിശോധന നടത്തുന്നുണ്ട്. ഫാക്ടറിയുടെ സമീപത്തായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയുള്ളതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഗോപാലപട്ടണത്തിനു സമീപത്തുള്ള ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്. കെമിക്കല്‍ പ്ലാന്റിലേക്ക് ആംബുലന്‍സുകളും അഗ്നിരക്ഷാ സേനയും പൊലീസും എത്തിയിട്ടുണ്ട്. പോളിസ്റ്റെറിന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് അപകടമുണ്ടായത്.

 

English summary
one cror for vishakapattanm victims
topbanner

More News from this section

Subscribe by Email