‘ഐലേസ’ മലായാളികള്‍ക്ക് സംവദിക്കാന്‍ പൂര്‍ണമായും മലയാളത്തിലൊരു ഫേസ്ബുക്ക് പതിപ്പ്

Story Dated:Friday,November 22nd, 2013,11:44:14 am

ileza malayalam social media

കോഴിക്കോട്: ഐലേസ എന്നപേരില്‍ പൂര്‍ണമായും മലയാളത്തില്‍ ഒരുക്കിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. കഴിഞ്ഞ രണ്ടുമാസമായി പരീക്ഷണാര്‍ഥത്തില്‍ പ്രചാരത്തിലുള്ള സൈറ്റ് പൂര്‍ണമായും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തിരിക്കുകയാണ്.

 പ്രായഭേദമെന്യേ പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും സര്‍ഗാത്മകകഴിവുകള്‍ പ്രകടിപ്പിക്കാനും ഇവിടെ വേദി ഒരുങ്ങുന്നു. മലയാളം മാത്രം ഉപയോഗിച്ചുള്ള ആശയവിനിമയമാണ് സൈറ്റിന്റെ പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സിലിറ്ററേറ്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇംഗ്ലീഷിനെ മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഇവിടെ.

റോജോ ജോര്‍ജ്, ടി. കെ. സാഗിഷ, വി.പി. വിപിന്‍, ആല്‍ബിന്‍ കെ. സെബാസ്റ്റ്യന്‍ എന്നിവരാണ് ‘ഐലേസ’(www.ileza.com) സൈറ്റിന്റെ പിറകില്‍. തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കൂട്ടായമ സൃഷ്ടിക്കാനും ഇഷ്ടമുള്ള ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനും ഐലേസാ അവസരമൊരുക്കുന്നു. സമഗ്രമായ ഇംഗ്ലീഷ് മലയാളം നിഘണ്ഡുവും ഇതൊടൊപ്പം ഉണ്ട്.

ഫേസ് ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സൈറ്റുകളിലുള്ള നിങ്ങളുടെ സുഹൃത്തുക്കളെ ഐലേസായിലേക്ക് ക്ഷണിക്കുന്നതിന് പ്രത്യേക ലിങ്കുമുണ്ട്. ‘ഒത്തുപിടിച്ചോ ഐലേസ’ എന്ന ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ എല്ലാ മലയാളികള്‍ക്കും ഒത്തു ചേരാനുള്ള ഇടമാണിതെന്ന് അണിയറക്കാര്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.
sabarimala