ആഡംബരജീവിതം ശ്രവ്യയെ ഫായിസിന്റെ അടുത്ത കൂട്ടുകാരിയാക്കി

Story dated:10/02/2013,02 30 pm

കൊച്ചി: പണവും പ്രശസ്തിയും മോഹിച്ചാണ് കൗമാരക്കാരായ പെണ്‍കുട്ടികള്‍ മോഡലിംഗിന്റെയും സിനിമയുടേയുമൊക്കെ ലോകത്ത് എത്തിപ്പെടുന്നത്. തുടക്കം നന്നായാലും പിന്നീട് തങ്ങളുടെ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയുള്ള തത്രപ്പാടിലാണ് അവര്‍ പല ബന്ധങ്ങളിലും ചെന്നു ചാടുന്നതും.

ഇത്തരത്തിലൊരു ജീവിത സാഹചര്യം തന്നെയായിരുന്നു സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രതിയായ ഫായിസിന്റെ അടുത്ത സുഹൃത്ത് ശ്രവ്യയ്ക്കും ഉണ്ടായിരുന്നത്. ആഘോഷിക്കാന്‍ ധാരാളം പണം വന്നു ചേര്‍ന്നതോടെ പണത്തിന്റെ ശ്രോതസ്സ് നേരായ വഴിക്കുള്ളതാണോയെന്ന് ശ്രവ്യ ചികഞ്ഞുനോക്കിയതുമില്ല.

2004 ആഗസ്റ്റിലാണ് 11ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശ്രവ്യ മിസ് സൗത്ത് ഇന്ത്യയാകുന്നത്. ‘ഐശ്വര്യ റായ് ആണ് എന്റെ റോള്‍ മോഡല്‍. എനിക്ക് അവരെപ്പോലെയാകണം. ഇതുവരെ ഞാന്‍ മോഡലിംഗില്‍ ശ്രദ്ധിച്ചിരുന്നില്ല. ഇനി പഠനത്തോടൊപ്പം മോഡലിംഗും വിജയകരമായി കൊണ്ടുപോകും.’ എന്നൊക്കെയായിരുന്നു വിജയി ആയശേഷം ശ്രവ്യയുടെ പ്രതികരണം.

എന്നാല്‍ ഫാഷന്‍ ലോകത്തും സിനിമ ഫീല്‍ഡിലും ശ്രവ്യയ്ക്ക് വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ബിഎസ്എന്‍എല്ലിന്റെയും മസാലപ്പൊടിയുടെയും പരസ്യത്തില്‍ മാത്രം ഒതുങ്ങാനായിരുന്നു അവരുടെ വിധി.

പിന്നീടാണ് ശ്രവ്യ ഫായിസിന്റെ ഉറ്റ സുഹൃത്തായി മാറിയത്. ഫയിസിന്റെ ബിഎംഡബ്‌ളിയു കാറിലായിരുന്നു ശ്രവ്യയുടെ യാത്ര. പലയിടങ്ങളിലും ഇരുവരും ചുറ്റിക്കറങ്ങി. ഫായിസിനൊപ്പം നാലുതവണ ശ്രവ്യ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും എമിഗ്രേഷന്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ ശ്രവ്യയെയും ഫായിസ് സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.

പിടിയിലാകുന്നതിന് തൊട്ടുമുന്‍പ് വരെ ശ്രവ്യയോട് ഫായിസ് സംസാരിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന സംഘം ശ്രവ്യയെ ഏതു നിമിഷവും അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യാം. എന്നാല്‍ മൊബൈല്‍ നമ്പര്‍ മാറ്റിയ ശ്രവ്യ ഇപ്പോള്‍ എവിടെയാണെന്നതും ദുരൂഹമാണ്.

ഫായിസിനെ രക്ഷിക്കാന്‍ കേന്ദ്രമന്ത്രിയുടെ മകന്‍; മലയാളത്തിലെ യുവ നടികളുമായി ബന്ധം

ശ്രവ്യ ഫായിസിന്റെ ഉറ്റ സുഹൃത്ത്; മലയാളി നടിയുമായി ഗള്‍ഫിലെത്തിയത് നാലുതവണ

 കൂടുതല്‍ വാര്‍ത്തകള്‍

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.