ഗണേഷ്‌കുമാറിന്റെ വിവാഹം ഫിബ്രുവരി 10ന് ; വധു ബിന്ദു മേനോന്‍

Story dated:12/15/2013,09 08 am

ganesh kumar bindu menonതിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാര്‍ വീണ്ടും വിവാഹിതനാകുന്നു. ഒരു സ്വകാര്യ ടിവി ചാനലിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം ഹെഡ് ആയ പാലക്കാട് വിക്ടോറിയ കോളേജ് റോഡില്‍ വിദ്യുത് നഗര്‍ ‘അശ്വതി’യില്‍ ബിന്ദുമേനോനാണ് വധു.

47കാരനായ ഗണേഷ് കുമാറിനും 43കാരിയായ ബിന്ദുവിനും ഇത് രണ്ടാം വിവാഹമാണ്. വിവാഹ നിശ്ചയം കഴിഞ്ഞദിവസം വധുവിന്റെ വീട്ടില്‍ വച്ചു നടന്നു. ഫിബ്രുവരി 10നാണ് വിവാഹം. പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

 സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഏറെ കോളിളക്കമുണ്ടാക്കിയായിരുന്നു ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഗണേഷ് കുമാറും ആദ്യഭാര്യ യാമിനി തങ്കച്ചിയും വിവാഹമോചനം നേടിയത്. ഇരുവരുടെയും കുടുംബ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനവും നഷ്ടപ്പെട്ടു.

ഗണേഷിന് മന്ത്രിസ്ഥാനം തിരികെ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനു പിന്നാലെയാണ് ഗണേഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നത്. അതിനിടെ ഗണേഷിനെതിരെ ഒരു മുന്‍ കാമുകി കോടികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തുവന്നതായി ഒരു മാധ്യമം വെളിപ്പെടുത്തിയിരുന്നു.

ചിറ്റിലപ്പള്ളി അവഗണിച്ച വിജേഷിന് കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ നേതൃത്വത്തില്‍ സഹായമെത്തിക്കുന്നു

പെണ്ണുകെട്ടിയാല്‍ ഗണേഷിന്റെ പെണ്ണുപിടി കുറയും; പിസി ജോര്‍ജ്

മദ്യപിച്ചിട്ടില്ല, ചിറ്റിലപ്പള്ളി കള്ളം പറയുകയാണെന്ന് വിജേഷ് വിജയന്‍

മൊബൈല്‍ പ്രണയം; യുവതിയെ പറശ്ശിനിക്കടവിലും ഏറണാകുളത്തും വച്ച് പീഡിപ്പിച്ചതായി പരാതി

ചിറ്റിലപ്പള്ളിയുടെ 5 ലക്ഷം ജനങ്ങളില്‍ നിന്നും പിരിവെടുത്തു മടക്കി നല്‍കും

ചിറ്റിലപ്പള്ളി നല്‍കിയ അഞ്ചുലക്ഷം രൂപ പാരിതോഷികം കണ്ണൂര്‍ സ്വദേശി തിരിച്ചു നല്‍കും

സന്ധ്യയുടെ വാഴകൃഷി അജ്ഞാതര്‍ നശിപ്പിച്ചു

സന്ധ്യയ്‌ക്കെതിരെ കേസെടുക്കാമെന്ന് ഋഷിരാജ്‌സിംഗ്

 കൂടുതല്‍ വാര്‍ത്തകള്‍

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.