ശ്രവ്യ ഫായിസിന്റെ ഉറ്റ സുഹൃത്ത്; മലയാളി നടിയുമായി ഗള്‍ഫിലെത്തിയത് നാലുതവണ

Story dated:10/01/2013,09 39 am

കോട്ടയം: സ്വര്‍ണ്ണക്കടത്തുകാരന്‍ ഫായിസ് സ്വര്‍ണം കടത്താന്‍ സെലിബ്രിറ്റികളെ വ്യാപകമായി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. സെലിബ്രിറ്റികളുമായി അടുത്തു ചങ്ങാത്തം കൂടിയും ആര്‍ഭാട ജീവിതം സമ്മാനിച്ചുമാണ് ഫായിസ് ഇവരെ സ്വര്‍ണ്ണക്കടത്തിനുപയോഗിച്ചത്.

ഇതില്‍ മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകര്‍ ഫായിസിന്റെ പങ്കാളി കൂടിയാണെന്ന് പോലീസ് സംശയിക്കുന്നു. അറസ്റ്റിലാകുന്നതിനു തൊട്ടു മുന്‍പും ശ്രവ്യയുമായി ഫായിസ് സംസാരിച്ചതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ഫായിസ് പിടിയിലായതോടെ ശ്രവ്യ തന്റെ ഫോണ്‍ നമ്പര്‍ മാറ്റുകയും ചെയ്തു.

ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ ക്ലബുകളിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു ശ്രവ്യയും ഫായിസും. ശ്രവ്യ ബാംഗ്ലൂരില്‍ എത്തുമ്പോഴെല്ലാം സഞ്ചരിച്ചിരുന്നത് ഫായിസിന്റെ ബി.എം.ഡബ്ല്യൂ കാറിലായിരുന്നു. ശ്രവ്യയുടെ പിറന്നാളിനു ഫായിസ് ബാംഗ്ലൂരില്‍ ഉന്നതരെ പങ്കെടുപ്പിച്ച് സല്‍ക്കാരവുമൊരുക്കി.

പോലീസ് അന്വേഷണം തുടങ്ങിയതോടെ ഫായിസിന്റെ ആഢംബരവാഹനങ്ങളില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ശ്രവ്യ തന്റെ ഫേസ് ബുക്കില്‍ നിന്നും നീക്കം ചെയ്തു. ശ്രവ്യയ്‌ക്കൊപ്പം അറിയപ്പെടുന്ന മോഡലുകളും ഫായിസിന്റെ ചെലവില്‍ നിരവധി യാത്രകളാണു നടത്തിയത്.

പ്രമുഖ മലയാളി നടിയുമായി ഫായിസ് നാലുതവണ വിദേശ യാത്ര നടത്തിയ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ചലചിത്രരംഗത്തെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫായിസ് ഗള്‍ഫ് ഷോകള്‍ക്കെത്തുന്ന താരങ്ങളില്‍ ചിലരെ ഉപയോഗിച്ചു സ്വര്‍ണ്ണക്കടത്തു നടത്തി എന്ന സംശയവും ശക്തമാണ്.

പോലീസ് അന്വേഷണം ശരിയായ ദിശയിലൂടെ പോവുകയാണെങ്കില്‍ പല നടിമാരെയും ചോദ്യം ചെയ്യേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫായിസിനെതിരായ കേസില്‍ പ്രതിപക്ഷവും മൗനം പാലിച്ചതോടെ അന്വേഷണം പ്രഹസനമാവുകയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

മോഡലും പ്രമുഖ വ്യവസായിയും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ ഫായിസ് കോടികള്‍ തട്ടി

മുതിര്‍ന്ന നേതാക്കളുമായി ഉറ്റസൗഹൃദം; ഫായിസ് കേസ് വിഷയമാക്കേണ്ടെന്ന് ഇടതുപക്ഷം

 കൂടുതല്‍ വാര്‍ത്തകള്‍

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.