വിവാഹ മോചന വാര്‍ത്തയ്ക്ക് ദിലീപിന്റെ പൊട്ടിച്ചിരി മറുപടി

Story dated:05/29/2013,04 00 pm

കൊച്ചി: തങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ച് അങ്ങേയറ്റം മോശമായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഗോസിപ്പു കോളങ്ങള്‍ക്കെതിരെ വാളെടുക്കുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ വ്യത്യസ്തനായി നടന്‍ ദിലീപ്. സിനിമയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന നടന്‍ തന്റെ വിവാഹ മോചന വാര്‍ത്ത കേട്ട് പൊട്ടിച്ചിരിച്ചത്രെ.

കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയിലാണ് ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് പല ഓണ്‍ ലൈന്‍ പോര്‍ട്ടലുകളും ഇത് വാര്‍ത്തയാക്കുകയും ചെയ്തു. മഞ്ജു ദിലീപ് കുടുംബ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ഒടുവിലത്തെ ഗോസിപ്പായിരുന്നു ഇത്.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് വെറും ചിരി മാത്രമാണ് മറുപടിയെന്നാണ് ദിലീപ് പറയുന്നത്. എല്ലാ ദമ്പതികളേയും പോലെ ദിലീപിനും മഞ്ജുവിനും ഇടയില്‍ അവരുടേതായ പ്രശ്‌നങ്ങളുണ്ട്. വേര്‍പിരിയുക എന്നാണ് ഇതിനര്‍ത്ഥം എങ്കില്‍ ലോകത്ത് ദാമ്പത്യം എന്നൊന്ന് ഉണ്ടാകില്ലെന്ന് ദിലീപ് പറയുന്നു. ദിലീപ് മഞ്ജു വേര്‍പിരിയല്‍ വാര്‍ത്തയ്ക്ക് ഇരുവരും ചേര്‍ന്ന് പുഞ്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു മഞ്ജു പ്രതികരിച്ചത്.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.