Tuesday October 23rd, 2018 - 10:57:am
topbanner
Breaking News

പപ്പയെ തിരിച്ചു വിളിക്ക്, എനിക്ക് കെട്ടിപ്പിടിക്കണം; സിവയുടെ വീഡിയോ വൈറല്‍

Jikku Joseph
പപ്പയെ തിരിച്ചു വിളിക്ക്, എനിക്ക് കെട്ടിപ്പിടിക്കണം; സിവയുടെ വീഡിയോ വൈറല്‍

ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഗംഭീര തിരിച്ചു വരവാണ് ധോണി നടത്തിയത്. എന്നാല്‍ 4 റണ്‍സിന് മത്സരത്തില്‍ ചെന്നൈ തോല്‍ക്കുകയും ചെയ്തു. ക്രീസില്‍ ധോണി അടിച്ചു തകര്‍ക്കുമ്പോഴാണ് മകള്‍ സിവയ്ക്ക് ഒരു ആഗ്രഹം. അച്ഛനെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കണം. അതും കളിക്കിടെ തന്നെ. അമ്മ സാക്ഷി ണിയോടൊപ്പം സ്റ്റേഡിയത്തിലുണ്ടായിരുന്നു സിവ.

സിവ തന്റെ ആഗ്രഹം അമ്മയോട് പറഞ്ഞു. സാക്ഷിയിത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് മത്സരത്തിന് ശേഷം ധോണി തന്നെയാണിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സിവയ്ക്ക് പപ്പയെ ഒന്നു കെട്ടിപ്പിടിക്കാന്‍ തോന്നിയപ്പോള്‍ എന്ന അടിക്കുറുപ്പോടെയാണ് ധോണി വീഡിയോ പോസ്റ്റ് ചെയ്തത്. സിവയുടെ മറ്റ് വീഡിയോ പോലെ ഇതും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

When Ziva wanted to give a hug to papa during the match

A post shared by M S Dhoni (@mahi7781) on

English summary
ziva wanted to give a hug to papa during the match
topbanner

More News from this section

Subscribe by Email