Sunday July 22nd, 2018 - 12:23:pm
topbanner
Breaking News

കടുവയെ വടിയുമായി നേരിട്ട യുവതിയുടെ ചോരയൊലിപ്പിച്ച സെല്‍ഫി വൈറല്‍

suji
കടുവയെ വടിയുമായി നേരിട്ട യുവതിയുടെ ചോരയൊലിപ്പിച്ച സെല്‍ഫി വൈറല്‍

സെല്‍ഫി എടുക്കുന്നതിന് സ്ഥലവും കാലവുമൊന്നും പ്രശ്‌നമല്ലാത്ത കാലമാണ്. എന്നാല്‍ ഒരു കടുവയെ വെറും വടി കൊണ്ട് നേരിട്ട് പരുക്കേറ്റ യുവതി ചോരയൊലിപ്പിച്ച് സെല്‍ഫി എടുത്തപ്പോള്‍ സ്വന്തം അമ്മയ്ക്ക് അമ്പരന്ന് നോക്കിനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മഹാരാഷ്ട്രയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വീടിന് പിന്നില്‍ ആടുകള്‍ ബഹളംവെയ്ക്കുന്നത് ശ്രദ്ധിച്ചാണ് 23കാരി രൂപാലി മേശ്രം പുറത്തിറങ്ങിയത്. ചെന്നുനോക്കുമ്പോള്‍ കടുവ ആടുകളെ അക്രമിക്കുന്നു. സ്വന്തം ജീവന് അപകടം വരുന്നതൊന്നും ചിന്തിക്കാതെ കൈയില്‍ കിട്ടിയ വടിയുമായി രൂപാലി കടുവയെ പേടിപ്പിച്ച് ഓടിക്കാന്‍ ശ്രമം നടത്തി.

ഭക്ഷണപ്രശ്‌നത്തില്‍ ഇടപെട്ട യുവതിക്ക് നേരെയായി കടുവയുടെ അക്രമണം. കൈവീശിയുള്ള അടിയില്‍ രൂപാലിക്ക് പരുക്കേറ്റു, എങ്കിലും ഓടിരക്ഷപ്പെടുന്നതിന് പകരം വടിയുമായി വീണ്ടും പോരാടാന്‍ ചെന്നു, ഈ സമയത്താണ് അമ്മ ഓടിയെത്തി യുവതി വീടിനുള്ളിലേക്ക് വലിച്ച് നീക്കി രക്ഷപ്പെടുത്തിയത്. ഇതുകണ്ട കടുവ ഓടിരക്ഷപ്പെട്ടു.

ഇതിന് ശേഷം പരുക്കിന് ചികിത്സ തേടാനല്ല ഒരു സെല്‍ഫി എടുക്കാനാണ് രൂപാലി തയ്യാറായത്. അമ്മയ്ക്കും ചെറുതായി പരുക്കേറ്റിരുന്നു. സെല്‍ഫി കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഇവര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

 

Read more topics: young woman, selfie, viral
English summary
young woman fights tiger with a stick after winning says let me first take a selfie
topbanner

More News from this section

Subscribe by Email