Monday August 20th, 2018 - 6:55:pm
topbanner

ഇസ്ലാമതം സ്വീകരിക്കണമെങ്കില്‍ ബലാത്സംഗത്തിന് ഇരയാകണമെന്നുണ്ട്, ഐഎസ് ക്യാമ്പിലെ ഭീകരരുടെ കൊടുംക്രൂരതകള്‍ വെളിപ്പെടുത്തി യസീദി വനിതകള്‍

Anju NC
ഇസ്ലാമതം സ്വീകരിക്കണമെങ്കില്‍ ബലാത്സംഗത്തിന് ഇരയാകണമെന്നുണ്ട്, ഐഎസ് ക്യാമ്പിലെ ഭീകരരുടെ കൊടുംക്രൂരതകള്‍ വെളിപ്പെടുത്തി യസീദി വനിതകള്‍

ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിലെ കൊടും ക്രൂരതകള്‍ തുറന്ന് പറഞ്ഞ് യസീദി വനിതകള്‍. ഐഎസ് ഭീകരരുടെ ലൈംഗിക അടിമകളായി കഴിഞ്ഞിരുന്നവരാണ് ഈ യസീദി സ്ത്രീകള്‍. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുന്നോടിയായുള്ള ഒരു ചടങ്ങ് എന്ന നിലക്കാണ് ഇത്തരം ലൈംഗിക അതിക്രമങ്ങള്‍. സ്തന വലുപ്പം കൂടുതലുള്ള സ്ത്രീകളെയാണ് പ്രധാനമായും ലൈംഗിക ചൂഷണത്തിനായി ഉപയോഗിക്കുന്നത്. ഗര്‍ഭിണിയായാല്‍ സ്‌റ്റെയര്‍കേസിന് മുകളില്‍ നിന്ന് തള്ളിയിട്ട് ഗര്‍ഭച്ഛിദ്രം നടത്തുമെന്നും അവര്‍ വെളിപ്പെടുത്തുന്നു

ഹെന്‍ട്രി ജാക്‌സണ്‍ സൊസൈറ്റിയിലെ നികിത മാലിക് പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. 'ട്രാഫിക്ലിങ് ടെറര്‍', 'ഹൗ മോഡേണ്‍ സ്ലാവെറി ആന്‍ഡ് സെക്ഷ്വല്‍ വയലന്‍സ് ഫണ്ട് ടെറ്റിസം' എന്ന പേരിലാണ് പേപ്പര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പീഡനത്തിനായി തിരഞ്ഞെടുക്കുന്ന യുവതികളെ ചുമരിന് എതിരായി തിരിച്ച് നിര്‍ത്തി അവരുടെ മാറിടത്തിന്റെ വലിപ്പം പരിശോധിക്കാറുണ്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ഒരു യുവതി വെളിപ്പെടുത്തുന്നു

നികിത പേപ്പര്‍ തയ്യാറാക്കുന്നതിനായി ഐഎസ് ഭീകരരുടെ ലൈംഗീകാതിക്രമങ്ങള്‍ക്കിരയായ ഒരു യുവതിയുമായി നേരിട്ട് സംസാരിച്ചിരുന്നു. 'വിക്ടിം വണ്‍' എന്നാണീ യുവതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യുവതി വെളിപ്പെടുത്തുന്നുണ്ട്. ഒരു ഭീകരനില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്ന താന്‍ ഗര്‍ഭിണിയായെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ സ്റ്റെര്‍കേസില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചുവെന്നും യുവതി പറയുന്നു. താന്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതിനു ശിക്ഷയെന്നോണം ഒരു രാത്രി തന്നെ ആറ് പുരുഷന്മാര്‍ ബലാത്സംഗം ചെയ്തുവെന്നും യുവതി വേദനയോടെ വെളിപ്പെടുത്തി.

തന്നെ നിരവധി പേര്‍ക്ക് കാഴ്ച വെച്ചിരുന്നെന്നും ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന് താന്‍ സാക്ഷ്യം വഹിച്ചിരുന്നെന്നും യുവതി പറയുന്നു. ഇസ്ലാമിക വിശ്വാസം സ്വീകരിക്കപ്പെടുന്നതിന് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നുണ്ടെന്ന് മറ്റു മുസ്ലിം സ്ത്രീകള്‍ തന്നോട് വെളിപ്പെടുത്തിയിരുന്നതായും വിക്ടിം വണ്‍ പറയുന്നു. സുന്ദരികളായ യുവതികളെ കാണിച്ച് ഐഎസിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും ഉള്ളവരെ നിലനിര്‍ത്താനുമാണ് ഭീകരര്‍ ശ്രമിച്ചിരുന്നതെന്നും യുവതി വ്യക്തമാക്കുന്നു. ഏകദേശം 3000 യസീദി സ്ത്രീകള്‍ ഇപ്പോഴും ഐഎസിന്റെ തടവില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.

Read more topics: ISIS, sex slaves, yasidi women,
English summary
yasidi women tell of life as ISIS sex slaves
topbanner

More News from this section

Subscribe by Email