Thursday August 16th, 2018 - 10:30:am
topbanner
Breaking News

എടാ നെയ്മറെ.. നീ മെസ്സിയോട് കളിക്കാന്‍ വാടാ...നിനക്ക് കളി അറിയാമോടാ...? ലോകകപ്പ് ഫുട്ബോൾ ആവേശം മൂത്ത അർജന്റീന ആരാധകൻ പാവം മിണ്ടാപ്രാണിയോട് ചെയ്തത്...

Aswani
എടാ നെയ്മറെ.. നീ മെസ്സിയോട് കളിക്കാന്‍ വാടാ...നിനക്ക് കളി അറിയാമോടാ...? ലോകകപ്പ് ഫുട്ബോൾ ആവേശം മൂത്ത അർജന്റീന ആരാധകൻ പാവം മിണ്ടാപ്രാണിയോട് ചെയ്തത്...

ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം എല്ലാവരെയും ആവേശം കൊള്ളിക്കുന്ന കളികളാണ്. ക്രിക്കറ്റായാലും ഫുട്‌ബോൾ ആയാലും കളിഭ്രാന്ത് മൂത്താൽ പിന്നെ കാണിച്ചുകൂട്ടുന്നതെല്ലാം കോപ്രായങ്ങളാണ്. അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന ഫുട് ബോൾ ലോകകപ്പ് ആവേശമാണ് എല്ലായിടത്തും കാണാനുള്ളത്.

ഈ ആവേശം കത്തി നിൽക്കുമ്പോൾ ഒരു ആരാധകൻ മിണ്ടാപ്രാണിയോട് കാണിച്ച ക്രൂരതയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.. അർജന്റീനയുടെ ആരാധകൻ ബ്രസീലിന്റെ ജഴ്‌സിയണിഞ്ഞ നായക്കുട്ടിയെ വെള്ളക്കെട്ടിലേക്ക് എടുത്തെറിയുന്ന വിഡിയോയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

മെസ്സിയുടെ ജഴ്‌സി ഇട്ട അര്‍ജന്റീനയുടെ ആരാധകന്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായം ധരിപ്പിച്ച നായയെ നെയ്മറായി കണ്ടാണ് സംസാരിക്കുന്നതും പെരുമാറുന്നതും. "എടാ നെയ്മറെ.. നീ മെസ്സിയോട് കളിക്കാന്‍ വാടാ... നിനക്ക് കളി അറിയാമോടാ..." എന്നുപറഞ്ഞുകൊണ്ടാണ് ഇയാള്‍ മഞ്ഞക്കുപ്പായം ധരിപ്പിച്ച നായയ്ക്ക് സമീപം പന്തു തട്ടിക്കൊണ്ട് ചെല്ലുന്നത്. നായയുമായി ഫുട്ബോള്‍ കളിക്കുന്ന ഈ അര്‍ജന്റീന ആരാധകന്‍ നിനക്ക് കളിക്കാന്‍ അറിയില്ലേ ഡാ എന്നുപറഞ്ഞ് നായയെ തൂക്കിയെടുത്ത് സമീപത്തെ വെള്ളക്കെട്ടിലേക്ക് എറിയുകയായിരുന്നു. പോയി കളി പഠിച്ചിട്ട് വാടാ എന്നും ആക്രോശിക്കുന്നുണ്ട്.

വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഈ കൊടുംക്രൂരതയെ വിമര്‍ശിച്ച് ബ്രസീല്‍ ആരാധകരും അര്‍ജന്റീന ആരാധകരും രംഗത്തുവന്നു. എത്ര വലിയ ആവേശമായാലും അത് അതിരുകടക്കരുതെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു.

English summary
the fan of argentina team the person do cruelty to animal...
topbanner

More News from this section

Subscribe by Email