topbanner
Saturday November 25th, 2017 - 4:37:pm
topbanner
Breaking News

ലോകത്തിലെ ഏറ്റവും വലിയ സമൂസ ഇനി ലണ്ടനില്‍...!

Anju N C
ലോകത്തിലെ ഏറ്റവും വലിയ സമൂസ ഇനി ലണ്ടനില്‍...!

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ സമൂസയെന്ന റെക്കോര്‍ഡ് ഇനി ലണ്ടനിലെ മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ സമൂസയ്ക്ക്. 153.1 കിലോഗ്രാം ഭാരമാണ് ഈ സമൂസയുടേത്. പന്ത്രണ്ടോളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കിഴക്കന്‍ ലണ്ടനിലെ ഒരു പളളിയില്‍ പ്രത്യേകം നിര്‍മ്മിച്ച പാത്രത്തിലാണ് ഭീമന്‍ സമൂസ ഉണ്ടാക്കിയത്. ഏകദേശം 15 മണിക്കൂര്‍ സമയം കൊണ്ടാണ് സമൂസയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്.

സമൂസയ്ക്ക് വേണ്ടി കൂട്ടൊരുക്കുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അത് വേവിച്ചെടുക്കുമ്പോള്‍ പൊട്ടി പോവുമോ എന്നായിരുന്നു പേടിയെന്ന് ഭീമന്‍ സമൂസയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഫരീദ് ഇസ്ലാം പറയുന്നു. സമൂസയ്ക്ക് ത്രികോണാകൃതി നഷ്ടപ്പെട്ടിട്ടില്ലെന്ന് ഗിന്നസ് പ്രതിനിധി പ്രവീണ്‍ പട്ടേല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.

സമൂസയ്ക്ക് രുചിയും ഗുണവും ഒട്ടും കുറവില്ലെന്ന് ഫൂഡ് ടേസ്റ്റ് പ്രതിനിധികളും വ്യക്തമാക്കിയിട്ടുണ്ട്. 2012ല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് കോളേജ് നിര്‍മ്മിച്ച 110.8 കിലോഗ്രാം സമൂസയുടെ റെക്കോര്‍ഡാണ് ഈ ഭീമന്‍ സമൂസ തകര്‍ത്തത്.

English summary
world's largest samosa in london
no relative items
topbanner topbanner

More News from this section

Subscribe by Email