Tuesday February 19th, 2019 - 12:18:am
topbanner

യുവതിയുടെ പ്രസവം ചെങ്കടലില്‍; ഏറ്റെടുത്തു സോഷില്‍ മീഡിയ

Mithun muyyam
യുവതിയുടെ പ്രസവം ചെങ്കടലില്‍; ഏറ്റെടുത്തു സോഷില്‍ മീഡിയ

ഈജിപ്ത് : വേണമെങ്കിൽ പ്രസവം കടലിലും നടക്കും. തമാശയല്ല. ഈജിപ്തിൽ നടന്നതാണ് . വിനോദ സഞ്ചാരിയായ റഷ്യന്‍ യുവതിയാണ് ഈജിപ്തിലെ ചെങ്കടലില്‍ പ്രസവിച്ചത്.

വാട്ടര്‍ ബര്‍ത്ത് സൗകര്യത്തിനു വേണ്ടിയായിരുന്നു യുവതി ഭര്‍ത്താവിനൊപ്പം ഈജിപ്തിലെ റിസോര്‍ട്ടില്‍ എത്തിയത്.റിസോര്‍ട്ടിനു സമീപം കടലില്‍ കുളിക്കാന്‍ പോയ യുവതിക്കു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ ഭര്‍ത്താവും സമീപത്തുണ്ടായിരുന്ന പ്രായമായ ഡോക്ടറും ഇവര്‍ക്കു സുഖപ്രസവത്തിനു വേണ്ട സാഹചര്യം ഒരുക്കുകയായിരുന്നു.

ഇവരുടെ അപ്പര്‍ട്ടുമെന്റിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന മറ്റൊരു യുവതിയാണു ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ പിന്നീടു സോഷില്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.

Viral News

Read more topics: women, delivery, sea,
English summary
women delivery in sea
topbanner

More News from this section

Subscribe by Email