Monday November 19th, 2018 - 12:56:pm
topbanner

6000 രൂപയുടെ ഒരു ടാക്‌സി യാത്ര, ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട യുവതി ഡ്രൈവറെ കബളിപ്പിച്ചത് ഇങ്ങനെ..!

Anju NC
6000 രൂപയുടെ ഒരു ടാക്‌സി യാത്ര, ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട യുവതി ഡ്രൈവറെ കബളിപ്പിച്ചത് ഇങ്ങനെ..!

 

കോഴിക്കോട്: 'കഥ തുടരുന്നു' എന്ന മലയാള സിനിമയില്‍ ടാക്‌സിയില്‍ കയറി നടന്‍ ജയറാമിനെ പറ്റിച്ച മംമ്തയെ പോലെ തന്നെ ജീവിതത്തില്‍ ഇങ്ങനെ ഒരാള്‍ പറ്റിക്കുമെന്ന് ടാക്‌സി ഡ്രൈവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ടാക്‌സി ഓടിക്കുന്ന കക്കോടി സ്വദേശി എം.ഷിനോജാണ് ഇത്തരത്തില്‍ കബളിക്കപ്പെട്ടത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് എറണാംകുളത്തേക്ക് ദീര്‍ഘദൂര ഓട്ടം ലഭിച്ചതിന്റെ സന്തോഷത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും അന്വേഷിക്കാതെ പോയതാണ് ഷിനോജിന് വിനയായത്. എറണാംകുളത്തെത്തിയ ശേഷം പണം നല്‍കാതെ യുവതി മുങ്ങിയപ്പോള്‍ ഡ്രൈവറിന് നഷ്ടമായത് 6000 രൂപയാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് മുപ്പതു വയസു തോന്നിക്കുന്ന യുവതിയും നാലു വയസോളം പ്രായമുള്ള രണ്ടുപെണ്‍കുട്ടികളും കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്ന് എറണാകുളത്തേക്ക് ടാക്‌സി വിളിച്ചത്. നടന്‍ ജയറാമിന്റെ വീട്ടിലേക്കാണ് പോകേണ്ടതെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് ജയറാമിന്റെ വീട്ടിലെത്തിയപ്പോള്‍ ജീവനക്കാരന്‍ യുവതിയെ അകത്തു കടത്താന്‍ സമ്മതിച്ചില്ല. രാവിലെ എട്ടുമണിയോടു കൂടി നടന്‍ ജയറാം പുറത്തേക്കു വന്ന് യുവതിയുമായി സംസാരിച്ചു. അതിനു ശേഷം യുവതിയുടെ ആവശ്യപ്രകാരം പാലാരിവട്ടത്തുള്ള ഒരു സ്ഥാപനത്തിലേക്കു പോയി. സ്ഥാപനത്തിനുള്ളിലേക്ക് പോയ യുവതി പിന്നീട് മടങ്ങി വന്നില്ല.

അപ്പോഴാണ് താന്‍ കബളിക്കപ്പെട്ടുവെന്ന് ഷിനോജിന് മനസിലായത്. കബളിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഷിനോജ് യുവതി ടാക്‌സി നിരക്കായ 6000 രൂപ നല്‍കാതെ കടന്നു കളഞ്ഞു എന്നു കാണിച്ച് കോഴിക്കോട് ടൗണ്‍ പോലീസിലും പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. പിന്നീട് ഷിനോജ് ഡ്രൈവര്‍മാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് എത്തിയ എറണാംകുളത്തെ ടാക്‌സി ഡ്രൈവര്‍മാരാണ് മടക്കയാത്രയ്ക്കുള്ള ഡീസല്‍ അടിക്കാനുള്ള പണം ഷിനോജിനു നല്‍കിയത്. യുവതിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

English summary
women cheating taxi driver in ernamkulam
topbanner

More News from this section

Subscribe by Email