Wednesday October 17th, 2018 - 8:55:am
topbanner
Breaking News

'നിരവധി വൈദികരുമായി ബന്ധമുണ്ടായിട്ടുണ്ട്, എന്നെയും അറസ്റ്റ് ചെയ്യൂവെന്ന് യുവതി'; വീഡിയോ വൈറലാകുന്നു

NewsDesk
'നിരവധി വൈദികരുമായി ബന്ധമുണ്ടായിട്ടുണ്ട്, എന്നെയും അറസ്റ്റ് ചെയ്യൂവെന്ന് യുവതി'; വീഡിയോ വൈറലാകുന്നു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതിനെതിരെ യുവതിയുടെ വീഡിയോ വൈറലാകുന്നു. ഒട്ടേറെ വൈദികരുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

സെക്‌സ് സ്വാഭാവികമായ ഒരു കാര്യമാണ്. അതിന് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതെന്തിനാണ്. അങ്ങനെയെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യേണ്ടതല്ലേയെന്ന് യുവതി തന്റെ വീഡിയോയില്‍ പറയുന്നുണ്ട്. ബിഷപ്പ് നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ സ്വയം മോശക്കാരിയാക്കിയ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുമ്പോള്‍ ഇതിനെതിരെ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് രംഗത്തെത്തി.

ഈ വീഡിയോയെ പറ്റിയും, ഈ സ്ത്രീയെ പറ്റിയും പോലീസ് അന്വേഷിക്കണം. ക്രൈസ്തവ സഭയെയും, വൈദികരെയും, സന്യാസിനികളെയും സമൂഹത്തില്‍ മോശക്കാരാക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു എന്ന് ഇതിലൂടെ വ്യക്തം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭയ്‌ക്കെതിരെയും, കര്‍ദ്ദിനാളിനെതിരെയും വലിയ ആരോപണങ്ങള്‍ എറണാകുളം കേന്ദ്രീകരിച്ച് കോപ്പുകൂട്ടുന്നതും ഇതിന്റെ ഭാഗമായാണ്. ( കൊടിയേരി പറഞ്ഞത് ചുമ്മാതല്ല രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ). എന്നാണ് ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.



 

Read more topics: woman, franco mulakkal, video
English summary
woman supports franco mulakkal; video goes viral
topbanner

More News from this section

Subscribe by Email