Tuesday August 20th, 2019 - 7:34:pm
topbanner
topbanner

ഫോട്ടോഷൂട്ടിനിടെ വരനും വധുവും വഞ്ചി മറിഞ്ഞ് വെള്ളത്തിലേക്ക് വീണു; വീഡിയോ വൈറലാകുന്നു

RA
ഫോട്ടോഷൂട്ടിനിടെ വരനും വധുവും വഞ്ചി മറിഞ്ഞ് വെള്ളത്തിലേക്ക് വീണു; വീഡിയോ വൈറലാകുന്നു

വെഡിങ് ഫോട്ടോഷൂട്ടുകള്‍ പല തരത്തിലുള്ളത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങ് സമയത്ത് ന‌ടന്ന അപകടത്തിനിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയുടെയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസിന്റെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങിനിടെയാണ് വരനും വധുവും വഞ്ചി മറിഞ്ഞ് വെള്ളത്തിലേക്ക് വീണത്.

കുട്ടനാട്ടിലെ കായലിലൂടെ വഞ്ചി തുഴഞ്ഞു പോകുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. പോസ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ക്യാമറാമാന്‍ നല്‍കുന്നത് വീഡിയോയില്‍ നമുക്ക് കാണാം.ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിയുകയായിരുന്നു. വെള്ളത്തില്‍ വീണ ഇരുവരെയും കൂടെയുണ്ടായിരുന്നവര്‍ കരയ്ക്ക് പിടിച്ചു കയറ്റുകയായിരുന്നു.

Read more topics: wedding, photo shoot, viral
English summary
wedding photo shoot viral
topbanner

More News from this section

Subscribe by Email