Thursday September 20th, 2018 - 2:27:pm
topbanner
Breaking News

ആകാംഷയോടെ കാത്തിരിപ്പ്, പ്രിയതമയെ കണ്ടമാത്രയില്‍ ആലിംഗനം; കോഹ്ലി അനുഷ്‌ക ചിത്രങ്ങള്‍ വൈറലാകുന്നു

Jikku Joseph
ആകാംഷയോടെ കാത്തിരിപ്പ്, പ്രിയതമയെ കണ്ടമാത്രയില്‍ ആലിംഗനം; കോഹ്ലി അനുഷ്‌ക ചിത്രങ്ങള്‍ വൈറലാകുന്നു

കോഹ്ലിയും അനുഷ്‌കയും എന്നും ആരാധകര്‍ക്കു പ്രിയപ്പെട്ട താരങ്ങളാണ്. സ്വപ്ന തുല്ല്യമായ വിവാഹം കഴിഞ്ഞ ഇരുവരും ജോലി തിരക്കുകളിലേയ്ക്കു കടന്നിരുന്നു. കുറച്ചു മാസങ്ങളായി അനുഷ്‌ക സുയദാഗാ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു.



ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി എത്തിയ അനുഷ്‌കയെ സ്വീകരിക്കാന്‍ തിരക്കുകള്‍ മാറ്റി വച്ചു കോഹ്ലി വിമാനത്താവളത്തില്‍ എത്തി. ഏറെ ആകാംഷയോടെയായിരുന്നു കോഹ്ലി വിമാനത്താവളത്തില്‍ കാത്തിരുന്നത്. കണ്ടമാത്രയില്‍ ആലിംഗനം ചെയ്ത് നായകന്‍.



പരസ്പരം കണ്ടുമുട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിക്കാന്‍ അനുഷ്‌കയെ ഹൃദയത്തോട് ചേര്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.



അനുഷ്‌കയുടെ പുതിയ ചിത്രമായ പാരി കണ്ടതിന് ശേഷം കോഹ്ലി അഭിനന്ദനമറിയിച്ചിരുന്നു. കഴിഞ്ഞ രാത്രിയാണ് പാരി കണ്ടത്. എന്റെ ഭാര്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കിടയില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല സിനിമയാണിത്. കുറച്ച് പേടിച്ചു. പക്ഷെ നിന്നെക്കുറിച്ച് എനിക്ക് അഭിമാനമുണ്ടെന്നായിരുന്നു കോഹ്ലി ട്വിറ്ററില്‍ കുറിച്ചത്.

English summary
virat kohli and anushka sharma photos viral
topbanner

More News from this section

Subscribe by Email