Tuesday March 26th, 2019 - 7:55:am
topbanner
topbanner

റൗഡി ബേബിക്ക് ചുവട്‌വെച്ച് എത്തിയ വിവാഹ വീഡിയോ വൈറല്‍

JB
 റൗഡി ബേബിക്ക് ചുവട്‌വെച്ച് എത്തിയ വിവാഹ വീഡിയോ വൈറല്‍

കൊച്ചി:റൗഡി ബേബി തരംഗം വീണ്ടും തുടരുകയാണ്. സിരകളില്‍ ആവേശം നിറച്ചു ധനുഷിന്റെയും സായ്പല്ലവിയുടെയും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി എത്തിയ ഗാനം യൂട്യൂബില്‍ പുതിയ റെക്കോര്‍ഡുകളുമായി കുതിക്കുകയാണ്. ടിക് ടോകില്‍ റൗഡി ബേബിയ്ക്കു ചുവടുവെയ്ക്കാന്‍ മത്സരം. ഇതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മറ്റൊരു റൗഡി ബേബി. അതെ, മലയാളികളുടെ സ്വന്തം റൗഡി ബേബി.

തൃശൂര്‍ സ്വദേശികളായ സച്ചിന്‍, പ്രിയങ്ക എന്നിവരുടെ വിവാഹത്തിനാണു റൗഡി ബേബിയുടെ പുത്തന്‍ എന്‍ട്രി. പാടവരമ്പും കള്ളുഷാപ്പും പശ്ചാത്തലമായി എത്തുന്ന ഒരു നാടന്‍ റൗഡി ബേബി. വിവാഹദിനത്തിലും തലേന്നുമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണു വീഡിയോ ഒരുക്കിയിരിക്കുന്നത്. പ്രിയങ്കയും സച്ചിനും തകര്‍ത്താടിയതോടെ സംഭവം മാസ്.

ഒരു തട്ടുപൊളിപ്പന്‍ മാസ് റൗഡി ബേബിയെ ഒരുക്കാമെന്ന ആശയം മുന്നോട്ടു വെച്ചു. വരനും വധുവിനും പൂര്‍ണസമ്മതം. ഗാനത്തിന്റെ ജനപ്രീതിയാണ് ഇത്തരമൊരു ആശയത്തിനു പിന്നില്‍. തൃശൂര്‍ മനക്കൊടിയിലെ പാടശേഖരത്തിലായിരുന്നു ഷൂട്ട് നടന്നത്.

Read more topics: viral, marriage video,
English summary
viral marriage video
topbanner

More News from this section

Subscribe by Email