Friday July 20th, 2018 - 2:01:pm
topbanner
Breaking News

കണ്ണൂർ ജില്ലയിലെ നെല്ലിക്കുറ്റി ഗ്രാമത്തിൽ 'മരിച്ചയാൾ ഉയർത്തെഴുന്നേറ്റു' : നെല്ലിക്കുറ്റി ഗ്രാമവാസികളുടെ ഫോണിലേയ്ക്ക് നിരന്തരം വിളികൾ : സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന്റെ സത്യാവസ്ഥ എന്ത്...?

NewsDesk
കണ്ണൂർ ജില്ലയിലെ നെല്ലിക്കുറ്റി ഗ്രാമത്തിൽ 'മരിച്ചയാൾ ഉയർത്തെഴുന്നേറ്റു' : നെല്ലിക്കുറ്റി ഗ്രാമവാസികളുടെ ഫോണിലേയ്ക്ക് നിരന്തരം വിളികൾ  : സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന്റെ സത്യാവസ്ഥ എന്ത്...?

കണ്ണൂർ ജില്ലയിലെ നെല്ലിക്കുറ്റി ഗ്രാമത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഫോട്ടോയുടെ കഷ്ടപ്പാടിലാണ്. നെല്ലിക്കുറ്റിയിലെ ഒരു വീട്ടിലാണു സംഭവം നടന്നതെന്ന പേരിലാണു സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചത്.

ശവപ്പെട്ടിയില്‍ വയോധികന്‍ എഴുന്നേറ്റിരിക്കുന്നതായാണു ഫോട്ടോ. പടവും വാര്‍ത്തയും വാട്‌സാപ്പില്‍ പ്രചരിച്ചതോടെ ലോകത്തിന്റെ പലഭാഗത്തു നിന്നും നെല്ലിക്കുറ്റിയിലെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും ഫോണ്‍വിളികളെത്തി. ഫെയ്‌സ്ബുക്കിലും ഫോട്ടോ വ്യാപകമായി പ്രചരിച്ചു.

ലോകം മുഴുവൻ ഇതു വൈറലാവുകയും ഒരാഴ്ചയായി നെല്ലിക്കുറ്റി ഗ്രാമവാസികളുടെ ഫോണിലേയ്ക്ക് നിരന്തരം സത്യമറിയുവാൻ ഫോൺ വിളികൾ വന്നു കൊണ്ടിരിക്കുന്നു. 

എന്നാൽ ഇത് കണ്ണൂരില്‍ ചിത്രീകരിച്ച വെള്ളിമൂങ്ങ എന്ന സിനിമയിലെ ഷൂട്ടിംഗ് രംഗത്തിൽ നിന്നുമെടുത്ത ഫോട്ടോയാണ്. ഈ ഫോട്ടോയാണ് വ്യാജവിവരങ്ങളോടെ പ്രചരിച്ചതെന്നു പിന്നീടു വ്യക്തമായി. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയെടുക്കാനുള്ള തീരുമാനത്തിലാണു നെല്ലിക്കുറ്റിയിലെ നാട്ടുകാര്‍. എന്തായാലും ചിത്രം ഇപ്പോഴും വൈറലായി തന്നെ നിറഞ്ഞോടുകയാണ്. ഇതിട്ടവൻ കാണാമറയത്തിരുന്ന് ഗൂഡമായി ചിരിക്കുന്നുമുണ്ടാവാം.

velli moonga movie death photo viral kannur

Read more topics: fake, photo, viral,
English summary
velli moonga movie death photo viral kannur
topbanner

More News from this section

Subscribe by Email