topbanner
Wednesday October 18th, 2017 - 7:26:am
topbanner

വാവ സുരേഷിന്റെ 103ാം മത്തെ രാജവെമ്പാല പിടുത്തം ഫേസ്‌ബുക്കില്‍ തല്‍സമയം കണ്ടത് ഒരു മില്യൺ ആളുകൾ

NewsDesk
വാവ സുരേഷിന്റെ 103ാം മത്തെ രാജവെമ്പാല പിടുത്തം ഫേസ്‌ബുക്കില്‍ തല്‍സമയം കണ്ടത് ഒരു മില്യൺ ആളുകൾ

പത്തനംതിട്ട: വാവ സുരേഷ് 103ാം മത്തെ രാജവെമ്പാലയെ പിടിക്കുന്നത് ഫേസ്‌ബുക്കില്‍ തല്‍സമയം കണ്ടത് ഒരു മില്യൺ ആളുകൾ. ആദ്യമായാണ് ഇത്രയും വലിയ രാജവെമ്പാലയെ പിടികൂടുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോട്ടമൺപാറയിലെ ഒരു വീടിനുള്ളിലെ അടുക്കളയിൽ നിന്നാണ് ഇതിനെ പിടികൂടിയത്. വനപാലകരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിലായിരുന്നു രാജവെമ്പാലയെ പിടിച്ചത്.

അടുത്ത കാലത്തായി വാവ സുരേഷിന്റെ എല്ലാ പാമ്പു പിടിത്തങ്ങളും ഫേസ്‌ബുക്കിൽ തൽസമയം സംപ്രേഷണം ചെയ്യാറുണ്ട്. ഒരു മില്യൺ ആളുകളാണ് വാവ സുരേഷിന്റെ പാമ്പു പിടിത്തം ഇന്നലെ തൽസമയം കണ്ടത്.

ഇതിനു മുൻപ് തെന്മലയിൽ നിന്നു പിടിച്ച 19 അടി നീളമുള്ള രാജവെമ്പാലയായിരുന്നു വാവയുടെ പട്ടികയിൽ വലിപ്പത്തിൽ മുന്നിലുണ്ടായിരുന്നത്. ഇപ്പോൾ രാജവെമ്പാലയ്ക്ക് അതിനേക്കാൾ വലിപ്പമുണ്ടെന്നാണ് വാവസുരേഷ് പറയുന്നത്. പിടികൂടിയ രാജവെമ്പാലയുടെ വളർച്ച പൂർണമായിട്ടുണ്ടെന്നും ആൺ രാജവെമ്പാലയാണിതെന്നും വാവ സുരേഷ് വ്യക്തമാക്കി.

സെഞ്ചുറി തികയ്ക്കാൻ സമയമെടുത്തെങ്കിലും 101 - ഉം 102 - ഉം രണ്ടു ജില്ലകളിൽ നിന്നായി പിടികൂടി. കൊല്ലം ജില്ലയിലെ പുനലൂർ ഫോറസ്റ്റ് ഡിവിഷൻ - പത്തനാപുരം റേയ്ഞ്ച് പരിധിയിൽ മാമ്പഴത്തറ എന്ന സ്ഥലത്ത് തോട്ടം തൊഴിലാളിയായ സുരേഷിന്റെ വീട്ടിലെ ഷെഡിൽ നിന്നും 2 - വയസ്സ് പ്രായമുള്ള 9 - അടി നീളമുള്ള പെൺ രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

രാവിലെ 10- മണിയ്ക്ക് വന്ന ഈ കോൾ എടുക്കാനിറങ്ങുമ്പോളായിരുന്നു പത്തനംതിട്ട ജില്ലയിലെ റാന്നി ഫോറസ്റ്റ് റേയ്ഞ്ച് പരിധിയിൽ വരുന്ന അട്ടത്തോട് കോളനിയിൽ നിന്നും കോൾ വന്നത്. പത്തനാപുരത്തെ 101-മത്തെ അതിഥിയെ ഉൾവനത്തിൽ വിട്ട ശേഷം ഏകദേശം 4.30 - ഓട് കൂടി അട്ടത്തോട് എത്തുകയായിരുന്നു.4 - വയസ്സിലേറെ പ്രായമുള്ള 12 - അടി നീളമുള്ള പെൺ രാജവെമ്പാലയായിരുന്നു 102 -മത്തെ അതിഥി.

 

English summary
vava suresh 103 king cobra cache pathanamthitta
topbanner topbanner

More News from this section

Subscribe by Email