Thursday May 24th, 2018 - 1:47:pm
topbanner

കല്യാണ്‍ സില്‍ക്‌സിലുമുണ്ട് ഇടിമുറി; കല്യാണ്‍ സില്‍ക്സിനെതിരേ ട്രോള്‍ പ്രവാഹം

fasila
കല്യാണ്‍ സില്‍ക്‌സിലുമുണ്ട് ഇടിമുറി; കല്യാണ്‍ സില്‍ക്സിനെതിരേ ട്രോള്‍ പ്രവാഹം

കോട്ടയം: കല്യാണ്‍ സില്‍ക്‌സില്‍ നിന്നും വാങ്ങിയ ഷര്‍ട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയ വിദ്യാര്‍ഥിയെ കല്യാണ്‍ സില്‍ക്‌സിന് ഉള്ളില്‍വെച്ച് വിദ്യാർത്ഥിക്കു മർദനമേറ്റതും തുടർന്ന് സമരം നടത്തി കടയുടെ മാനേജ്‌മെന്റിനെ മുട്ടുകുത്തിച്ചതുമായ വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം.

ജഗതിയും സലിംകുമാറും ദിലീപുമെല്ലാം ട്രോളുകളിൽ നിറയുന്നു. ഇന്നലെ വാങ്ങിയ ഷർട്ടിന്റെ നിറം പോയപ്പോൾ ചോദിക്കാൻ പോയി കല്യാൺ സിൽക്‌സിൽനിന്നു തല്ലുകൊണ്ട് പ്ലാസ്റ്ററിട്ട് ഇറങ്ങിവരുന്ന ജഗതിയുടെ ട്രോൾ അടക്കമാണു ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.shirt, kottayam, kalyan silks

കല്യാൻ സിൽക്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയ പൃഥ്വിരാജും സ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനിയിച്ചിട്ടുള്ള അജു വർഗീസും ചേട്ടാ അന്നു വാങ്ങിയ ഷർട്ടിന്റെ കളർ പോയി എന്നു പറഞ്ഞെത്തുന്നതാണ് മറ്റൊരു ട്രോൾ. മുതലാളി അവന്മാരെ ഇങ്ങോട്ടു കയറ്റിവിട് എന്ന് സൈജു കുറുപ്പിന്റെ വില്ലൻ കഥാപാത്രം മറുപടി നല്കുന്നു.

കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് കോട്ടയം ബസേലിയസ് കോളജിലെ വിദ്യാർത്ഥി റൻസന് മർദനമേറ്റത്. റൻസന് വാങ്ങിയ ഷര്‍ട്ട് ഡാമേജാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റി വാങ്ങാനായി കോട്ടയം കല്യാണ്‍ സില്‍ക്‌സ് ഷോറൂമിലെത്തിയത്.shirt, kottayam, kalyan silks

കല്യാണ്‍ സില്‍ക്‌സില്‍ കഴിഞ്ഞ രണ്ടു ദിവസം മുന്‍പ് റെന്‍സണും സുഹൃത്ത് ആഷിഖുമാണ് ഷര്‍ട്ട് വാങ്ങിയത്. ഇവര്‍ വാങ്ങിയ ഷര്‍ട്ട് കഴുകിയപ്പോള്‍ നിറം ഇളകി. ഇതു ശ്രദ്ധയില്‍പ്പെട്ട റെന്‍സന്‍ സംഭവം കടയില്‍ അറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഷര്‍ട്ട് മാറ്റിയെടുക്കാമെന്ന് കല്യാണ്‍ സിക്‌സ് ജീവനക്കാര്‍ അറിയിച്ചു.

ഇവര്‍ നിര്‍ദേശിച്ച പ്രകാരം ചൊവ്വാഴ്ച്ച രാത്രിയില്‍ ഷോറൂമില്‍ എത്തിയപ്പോള്‍ ജീവനക്കാരന്റെ സ്വഭാവം മാറുകയായിരുന്നു. നിരവധി ഉപഭോക്താക്കള്‍ ഉള്ളപ്പോഴായിരുന്നു വിദ്യാര്‍ഥികള്‍ കടയിലേക്ക് എത്തിയത്. ഇവരുടെ കയ്യിലിരുന്ന ഡാമേജ് ഷര്‍ട്ട് കണ്ടപ്പോള്‍ വസ്ത്രം വാങ്ങാതെ ചില ഉപഭോക്താക്കള്‍ കല്യാണില്‍ നിന്നും ഇറങ്ങിപ്പോയി.

ഇതാണ് ജീവനക്കാരനെ പ്രകോപിപ്പിച്ചത്. ഇതുകണ്ടയുടനെ ഒരു സെയില്‍സ്മാന്‍ റെന്‍സനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. തര്‍ക്കം മൂത്തപ്പോള്‍ സെയില്‍മാന്‍മാരില്‍ ഒരാള്‍ റെന്‍സണെ ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് തല്ലുകയുമായിരുന്നു. ഇത് തടയാനെത്തിയ സുഹൃത്ത് ആഷിഖിനെയും ഇവര്‍ മര്‍ദ്ദിച്ചു.ottayam kalyan silks 1 lakhs compensation

സംഭവത്തെ തുടര്‍ന്ന് ഇവര്‍ കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ബസേലിയോസ് കോളജില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കല്യാണ്‍ സില്‍ക്‌സിന്റെ മുന്‍പിലേക്ക് നയിക്കുകയായിരുന്നു.

ഇവിടെവെച്ച് പൊലിസ് തടഞ്ഞു. പിന്നീട് ഇവരുടെ പ്രതിനിധികളായ രണ്ടുപേരെ മാത്രമായിരുന്നു ഷോറൂമിലേക്ക് പൊലിസ് കടത്തി വിട്ടത്. ഏകദേശം ഒന്നരമണിക്കൂറോളം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി റോഡില്‍ നിലയുറപ്പിച്ചു.

നഷ്ടപരിഹാരത്തിന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് വിദ്യാര്‍ഥി പ്രതിഷേധം നിന്നത്.പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ പൊള്ളുന്ന വെയിലിലും മുദ്രാവാക്യവുമായാണ് റോഡില്‍ നിലയുറപ്പിച്ചത്. നാളെ നഷ്ടപരിഹാരത്തുകയായ ഒരു ലക്ഷം രൂപ ചെക്ക് ആയി നല്‍കാമെന്നാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഉറപ്പ്.

Read more topics: shirt, kottayam, kalyan silks
English summary
troll shirt damaged by bleach kottayam kalyan silks 1 lakhs compensation

More News from this section

Subscribe by Email