Tuesday November 20th, 2018 - 11:16:pm
topbanner

കുതിച്ചെത്തുന്ന ട്രെയിനിന് മുന്നില്‍ നിന്ന് യുവാവിന്റെ സെല്‍ഫി; യുവാവ് വീണ്ടും ലൈവില്‍, അന്നുണ്ടായത് എന്താണെന്ന് അറിയേണ്ടേ?..

Jikku Joseph
കുതിച്ചെത്തുന്ന ട്രെയിനിന് മുന്നില്‍ നിന്ന് യുവാവിന്റെ സെല്‍ഫി; യുവാവ് വീണ്ടും ലൈവില്‍, അന്നുണ്ടായത് എന്താണെന്ന് അറിയേണ്ടേ?..

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ നിങ്ങള്‍ എല്ലാവരും കണ്ടിരിക്കും. കുതിച്ചെത്തുന്ന ട്രെയിനിന് മുന്നില്‍ നിന്ന് യുവാവ് സെല്‍ഫിയെടുക്കുന്നു. ട്രെയിന്‍ ഇയാളെ ഇടിച്ച് തെറിപ്പിക്കുന്ന മട്ടിലായിരുന്നു പിന്നെ ദൃശ്യങ്ങള്‍. ശേഷം ദൃശ്യങ്ങളില്‍ അയാളെ കാണുന്നില്ല. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായതിന് പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചു. അതിവേഗതയില്‍ പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത യുവാവ് ഗുരുതരാവസ്ഥയില്‍ എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്.

ഹൈദരാബാദ് സ്വദേശിയായ ശിവയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ശിവയുടെ എറ്റവും പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സുഹൃത്തുക്കള്‍. ശിവയെയും ലൈവ് വീഡിയോയില്‍ കാണാം. യുവാവിന് കുഴപ്പമൊന്നുമില്ലെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. ശിവ പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു. സംഭവത്തെക്കുറിച്ച് സുഹൃത്തുക്കള്‍ പറയുന്നതിങ്ങനെ.

ശിവ ബോറബന്ത സ്റ്റേഷന് സമീപത്ത് വെച്ച് ബുധനാഴ്ചയാണ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ട്രെയിന്‍ വരുമ്പോള്‍ മാറാന്‍ ഹോംഗാര്‍ഡ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശിവ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അപകടം മനസ്സിലാക്കിയ എഞ്ചിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രെയ്ക്ക് ഉപയോഗിക്കുകയായിരുന്നു. ഇതോടെ ഇടിയുടെ ആഘാതം കുറഞ്ഞു. അതിനാല്‍ വന്‍ ദുരന്തമൊഴിവായി. നേരിയ തോതിലുള്ള പരിക്കേ ശിവയ്ക്ക് സംഭവിച്ചിട്ടുള്ളൂവെന്നും ഒരു സ്വകാര്യ ആശുപത്രിയില്‍ കാണിച്ച് ഉടന്‍ തന്നെ മടങ്ങിയെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

Read more topics: train, accident, shiva, viral video
English summary
train accident shiva viral video
topbanner

More News from this section

Subscribe by Email