Sunday July 22nd, 2018 - 5:57:pm
topbanner
Breaking News

ഹംബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗലത്തെ പതിനാലു മുതലകള്‍ കൂടി തിന്നുന്ന അത്യപൂര്‍വ ചിത്രങ്ങള്‍

Jikku Joseph
ഹംബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗലത്തെ പതിനാലു മുതലകള്‍ കൂടി തിന്നുന്ന അത്യപൂര്‍വ ചിത്രങ്ങള്‍

ഹംബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗലത്തെ പതിനാലു മുതലകള്‍ കൂടി തിന്നുന്ന അത്യപൂര്‍വ ചിത്രങ്ങള്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നിന്നാണ് ഹംബാക്ക് ഇനത്തില്‍ പെട്ട തിമിംഗലത്തെ പതിനാലു മുതലകള്‍ കൂടി തിന്നുന്ന ഭീകരചിത്രങ്ങള്‍ ഹെലികോപ്റ്ററിലിരുന്നു പൈലറ്റ് പകര്‍ത്തിയത്.

ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തെയാണ് മുതലകള്‍ കൂട്ടമായി ചേര്‍ന്ന് ഭക്ഷണമാക്കിയത്. സാള്‍ട്ട് വാട്ടര്‍ വിഭാഗത്തില്‍പ്പെട്ട മുതലകളാണ് കടല്‍ ഭീമനെ ഭക്ഷണമാക്കാന്‍ ധൈര്യപ്പെട്ടത്. ഹെലികോപ്റ്റര്‍ പൈലറ്റായ ജോണ്‍ ഫ്രഞ്ചിന്റെ ക്യാമറയിലാണ് ഈ അത്യാപൂര്‍വ ദൃശ്യവിരുന്ന് നിറഞ്ഞത്.



വിനോദസഞ്ചാരികളുമൊത്ത് യാത്ര നടത്തുന്നതിനിടെയില്‍ രണ്ടു ദിവസം മുന്‍പാണ് തീരത്തടിഞ്ഞ തിമിംഗലത്തെ അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതിനായി ജോണ്‍ മോണ്‍ട് ഗോമറി റീഫിനു മുകളിലൂടെ പറന്നത്. ഈ സമയത്താണ് തിമിംഗലത്തെ ഭക്ഷിക്കുന്ന മുതലകള്‍ ശ്രദ്ധയില്‍പ്പെട്ടത്. നദികളിലും മറ്റും ഭീമാകാരന്‍മാരായി കാണാറുള്ള മുതലകള്‍ പക്ഷെ തിമിംഗലവുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ കുഞ്ഞന്മാരായാണ് കാണപ്പെട്ടത്. മൂന്നു മീറ്ററെങ്കിലും വലിപ്പമുള്ളതായിരുന്നു ഓരോ മുതലയെന്നും ജോണ്‍ വ്യക്തമാക്കി.



സാധാരണ ഈ പ്രദേശത്ത് മുതലകളെ കാണാറില്ലാത്തതാണെന്നും, എന്നാല്‍ ചത്ത തിമിംഗലത്തിന്റെ മണം കിട്ടിയാകും മുതലകള്‍ എത്തിയതെന്നുമാണ് കണക്കുകൂട്ടല്‍. തലേദിവസം ഒന്‍പതു മുതലകളാണുണ്ടായിരുന്നതെങ്കില്‍ പിറ്റേന്ന് പതിനാലു മുതലകളുണ്ടായിരുന്നു തിമിംഗലത്തിന്റെ അവശിഷ്ടം ഭക്ഷിക്കാന്‍. ഏതായാലും ഈ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജോണ്‍.

Read more topics: crocodiles, feast, dead, humpback, whale
English summary
three metre crocodiles feast on a dead humpback whale
topbanner

More News from this section

Subscribe by Email