Wednesday September 19th, 2018 - 5:04:am
topbanner
Breaking News

സിവയെ പാട്ടു പഠിപ്പിച്ചത് ശ്രീശാന്തല്ല ..ആ രഹസ്യം ഇതാണ്

suji
സിവയെ പാട്ടു പഠിപ്പിച്ചത് ശ്രീശാന്തല്ല ..ആ രഹസ്യം ഇതാണ്

സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് ധോണിയുടെ മകള്‍ സിവയുടെ പാട്ട് .ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.മലയാളികളുമായി ബന്ധമില്ലാത്ത സിവ മലയാളം പാട്ട് രസകരമായി പാടുന്നതില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.അമ്പലപ്പുഴ...എന്ന ഗാനം പുറത്തിറങ്ങിയത് മുതല്‍ ആരായിരിക്കും സിവയെ ഈ പാട്ട് പഠിപ്പിച്ചത് എന്ന അന്വേഷണത്തിലായിരുന്നു മലയാളികള്‍.
മലയാളി ക്രിക്കറ്റ് താരമായ ശ്രീശാന്ത് തന്നെയായിരിക്കും സിവയെ പാട്ട് പഠിപ്പിച്ചത് എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.എന്നാല്‍ ശ്രീശാന്തല്ല സിവിയെ പാട്ടു പഠിപ്പിച്ചത്.ധോണിയുടെ വീട്ടിലെ മലയാളി ആയയാണ് ആ പാട്ടിന് പിന്നില്‍.ധോണിയുടെ സുഹൃത്തും എംഎല്‍എയുമായ എംഎ സതീഷ് ധോണിയുടെ വീട്ടിലെത്തിച്ച ആയയാണ് സിവയെ പാട്ടു പഠിച്ചിത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
മുന്‍ കേരള രഞ്ജി താരമായ എംഎ സതീഷ് ഇന്ത്യന്‍ സിമന്റ്‌സിലെ വൈസ് പ്രസിഡന്റും ബിസിസിഐ മുന്‍ പ്രസിഡന്റ് ശ്രീനിവാസന്റെ അടുത്ത സുഹൃത്താണ്.ഇന്ത്യാ സിമന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ബന്ധമാണ് സതീഷിനേയും ധോണിയെ അടുത്ത സുഹൃത്താക്കി.ഈ ബന്ധമാണ് മലയാളി ആയ വീട്ടിലെത്താനും സിവയെ മലയാളം പാട്ട് പഠിപ്പിക്കാനും കാരണം.

Read more topics: ziva's song,malayalam
English summary
this is the secret behind ziva's song
no relative items
topbanner

More News from this section

Subscribe by Email