Wednesday May 23rd, 2018 - 7:05:am
topbanner

കാമുകിയുടെ മൃതദേഹത്തില്‍ താലി ചാര്‍ത്തി യുവാവ്; കരളലിയിക്കുന്ന വിഡിയോ

Neethu
കാമുകിയുടെ മൃതദേഹത്തില്‍ താലി ചാര്‍ത്തി യുവാവ്; കരളലിയിക്കുന്ന വിഡിയോ

തമിഴ് മക്കളെ ഞെട്ടിച്ച ഒരു അപൂർവ പ്രണയത്തിന്റെ വിഡിയോയാണ് ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അകാലത്തിൽ പൊലിഞ്ഞു പോയ കാമുകിയുടെ കഴുത്തിൽ താലി ചാർത്തുന്ന യുവാവിന്റേതാണ് ഈ വിഡിയോ. പെൺകുട്ടിയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് യുവാവ് മൃതദേഹത്തിന് താലി ചാർത്തി നെറുകയിൽ സിന്ദൂരവും നെറ്റിയിൽ പൊട്ടും അണിയിക്കുന്നത്. ഈ അപൂർവ കാഴ്ചയ്ക്ക് സാക്ഷിയായ ബന്ധുക്കളും സുഹൃത്തുക്കളും അലമുറയിട്ട് കരയുകയാണ്. ചിലർ കാമുകനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ പിന്മാറിയില്ല.

തമിഴ്‌നാട്ടിലാണ് കരളലിയിക്കുന്ന സംഭവം നടന്നത്. നിര്‍വികാരനായി താലി കെട്ടുന്ന യുവാവിനെ സുഹൃത്തുക്കൾ ആശ്വസിപ്പിക്കുന്നുണ്ട്. മരിച്ച കാമുകിയുടെ മുഖം കൈയിലെടുത്ത് വേദനയോടെ നോക്കുന്ന യുവാവിന്റെ വിഡിയോ തമിഴ് സൈബര്‍ ലോകത്ത് വളരെവേഗം വൈറലായി. നിരവധിപേർ യുവാവിനെ പ്രകീർത്തിച്ച് രംഗത്തുവന്നു. എന്നാല്‍ വിഡിയോയുടെ ആധികാരികതയെക്കുറിച്ച്‌ സംശയം ഉയരുന്നുണ്ട്. സംഭവം എവിടെ, എന്നുനടന്നു എന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. വിഡിയോ കാണാം;

 

 

Read more topics: love, story, wedding,
English summary
the real love story

More News from this section

Subscribe by Email