Wednesday October 24th, 2018 - 2:18:am
topbanner
Breaking News

ഗ്രാജുവേഷന്‍ നേട്ടം ചീങ്കണ്ണിയ്‌ക്കൊപ്പം ആഘോഷിച്ച വിദ്യാര്‍ത്ഥിനി; ഇന്റര്‍നെറ്റ് ഞെട്ടലില്‍

suji
ഗ്രാജുവേഷന്‍ നേട്ടം ചീങ്കണ്ണിയ്‌ക്കൊപ്പം ആഘോഷിച്ച വിദ്യാര്‍ത്ഥിനി; ഇന്റര്‍നെറ്റ് ഞെട്ടലില്‍

ടെക്‌സാസ്: ഗ്രാജുവേഷന്‍ നേടി പുറത്തിറങ്ങുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ തൊപ്പി ഊരിയെറിയുന്നതും, സര്‍ട്ടിഫിക്കറ്റ് പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളുമൊക്കെയാണ് ഓര്‍മ്മയ്ക്കായി എടുത്ത് സൂക്ഷിക്കാറുള്ളത്. ഇതൊക്കെ സ്ഥിരം കാര്യവുമാണ്. അതുകൊണ്ട് തന്നെ തന്റെ ഗ്രാജുവേഷന്‍ ചിത്രം കുറച്ച് വ്യത്യസ്തമാക്കാനായി ടെക്‌സാസിലെ വിദ്യാര്‍ത്ഥിനി മക്കെന്‍സി നോളണ്ടിന്റെ തീരുമാനം.

ഗ്രാജുവേഷന്‍ ക്യാപ്പും ധരിച്ച് ചീങ്കണ്ണിക്കൊപ്പം നിന്നാണ് മക്കെന്‍സി ഫോട്ടോ എടുത്തത്. ചിത്രം ഫേസ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലും പങ്കുവെയ്ക്കുകയും ചെയ്തു. 'നിങ്ങളെ പോലും വെറും സാധാരണമല്ലാത്ത ഗ്രാജുവേഷന്‍ ഫോട്ടോ' എന്ന തലക്കെട്ടുമായാണ് വിദ്യാര്‍ത്ഥിനി ഈ ചിത്രം ലോകത്തെ ഞെട്ടിക്കാനായി പുറത്തുവിട്ടത്.

ചിത്രം വൈറലായത് കണ്ട് അമ്പരന്ന് ഇരിക്കുകയാണ് മക്കെന്‍സി ഇപ്പോള്‍. വൈല്‍ഡ്‌ലൈഫ് ഇക്കോളജിയില്‍ ടെക്‌സാസ് എ&എം യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് മക്കെന്‍സി ഗ്രാജുവേഷന്‍ നേടിയത്. ഇവര്‍ ഇന്റേണ്‍ഷിപ്പ് നടത്തിയ ഗാറ്റര്‍ കണ്‍ട്രിയിലാണ് ഫോട്ടോയ്ക്ക് പറ്റിയ കൂട്ടുകാരന്‍ ബിഗ് ടെക്‌സിനെ കണ്ടുമുട്ടിയത്. 4.18 മീറ്റര്‍ നീളമുള്ള ഭീമന്‍ ചീങ്കണ്ണിയാണ് ടെക്‌സ്.

എല്ലാ ദിവസവും ഇവന്റെ മൂക്കില്‍ തൊട്ട ശേഷമാണ് മക്കെന്‍സി ഭക്ഷണം നല്‍കിയിരുന്നത്. ആ പരിചയത്തിന്റെ പുറത്താണ് ഗ്രാജുവേഷന്‍ ഫോട്ടോ ടെക്‌സിനൊപ്പം ആക്കിയതും.

 

Read more topics: texas, student, alligator,viral
English summary
texas students photo with alligator goes viral
topbanner

More News from this section

Subscribe by Email