topbanner
Saturday August 19th, 2017 - 9:02:am
topbanner

അധ്യാപികമാരെ തിരുത്തണം. അമ്മമാരുടെ കത്ത് വൈറല്‍

SNEHA
അധ്യാപികമാരെ തിരുത്തണം. അമ്മമാരുടെ കത്ത് വൈറല്‍

തളിപ്പറമ്പ് : പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിന് നാടു മുഴുവന്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ തങ്ങളുടെ കുട്ടികളെ സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കുന്ന തളിപ്പറമ്പ് നഗരസഭാ പരിധിയിലെ ഒരു വിദ്യാലയത്തിലെ അധ്യാപികമാരെ തിരുത്തണമെന്നാവശ്യപ്പെട്ട് സ്‌ക്കൂളിന്റെ മേലധികാരിക്ക് മുപ്പതോളം അമ്മമാര്‍ നല്‍കിയ കത്ത് വൈറലാകുന്നു. കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചര്‍ച്ചാ വിഷയമായത്. കത്തിനെ കുറിച്ചുളള വിവരണവും ശ്രദ്ധേയമായി.

കത്തിന്റെ ഫോട്ടോയ്‌ക്കൊപ്പമുളള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയും തളിപ്പറമ്പ് നിയോജക മണ്ഡലം എം.എല്‍.എ.യും അറിയുന്നതിലേക്ക്. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ ഏറെ പാരമ്പര്യമുള്ള ഒരു വിദ്യാലയത്തിലെ മുപ്പതോളം അമ്മമാര്‍ ആ സ്ഥാപനത്തിന്റെ മേലധികാരിക്ക് നല്‍കിയ കത്താണിത്. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിന് നാടൊട്ടുക്ക് കൈകോര്‍ത്ത് നില്‍ക്കുമ്പോള്‍ ഒരു വിദ്യാലയത്തിലെ (പേര് പറയാത്തത് അവര്‍ക്ക് തിരുത്താന്‍ ഇനിയും അവസരമുണ്ടാവട്ടെ എന്നത് കൊണ്ടു മാത്രം) ചില അധ്യാപികമാര്‍ നടപ്പു മാതൃക കൈവിടാത്തതില്‍ ഉയര്‍ന്ന പ്രതിഷേധമാണ് ഇത്.

ഇവിടത്തെ 3 അധ്യാപികമാര്‍ ഇപ്പൊഴും പൊതു വിദ്യഭ്യാസം ചീത്തയാണെന്ന വിശ്വാസത്തിന്റെ പേരില്‍ തന്നെയാവണം തങ്ങളുടെ കുട്ടികളെ സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പൊതു വിദ്യാലയങ്ങളില്‍ ജോലി ചെയ്തു കൊണ്ട് തന്നെ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന രണ്ടാം വിദ്യാഭ്യാസ പരിഷ്‌കരണത്തെ ബോധപൂര്‍വം അട്ടിമറിക്കുന്ന അധ്യാപികമാരെ അവരുടെ തെറ്റ് ബോധ്യപ്പെടുത്താനും അവരെ തിരുത്തിക്കാനും ഒരു കൂട്ടം അമ്മമാര്‍ തുടങ്ങി വെച്ച പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുവാനും കേരളത്തിലെ പൊതു വിദ്യഭ്യാസ പ്രവര്‍ത്തകരുടെ ആവേശമായി മാറിയ ബഹുമാനപ്പെട്ട രവീന്ദ്രന്‍ മാഷും ജയിംസേട്ടനും തയ്യാറാവണം.

ഒപ്പം ഈ തിരുത്തല്‍ ശക്തികള്‍ക്ക് ഒപ്പം ചേരാന്‍ തളിപ്പറമ്പിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ വിശേഷിച്ച് മേല്‍ പറഞ്ഞ അധ്യാപികമാര്‍ അംഗത്വമെടുത്ത സംഘടനാ നേതൃത്വം തയ്യാറാവണം. എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കത്തെഴുതിയ അമ്മമാര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

സര്‍ക്കാര്‍ അധ്യാപകര്‍ മാത്രം പോര സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എല്ലാ ഉദ്യോഗസ്ഥന്‍മാരുടെ മക്കളെയും ഇതുപോലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കുകയും അല്ലാത്തപക്ഷം സര്‍ക്കര്‍ ജോലിയുടെ കാര്യത്തില്‍ മാറ്റി നിര്‍ത്തുകയും വേണം. ഈ അധ്യാപകര്‍ക്ക് തങ്ങളുടെ അധ്യാപനരീതിയില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് തങ്ങളുടെ കുട്ടികളെ മറ്റു സ്‌കൂളിലേക്ക് അയക്കുന്നത്. പഠിപ്പിക്കാന്‍ കഴിവില്ലാത്ത അധ്യാപകര്‍ പുറത്തു പോകുന്നതാണ് ഉചിതം. എന്നൊക്കെയാണ് കമന്റുകള്‍.

English summary
teachers should correct. letter of mothers is viral
topbanner topbanner

More News from this section

Subscribe by Email