മോസ്കോ: ലോകത്തില്‍ പൊക്കം കൂടിയവരേക്കാള്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് പൊക്കം കുറഞ്ഞവരാണ്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കുതിരയാണ് വാര്‍ത്തകളിലെ താരമാകുന്നത്. റഷ്യയില്‍ നടന്ന എക്സിബിഷനിലാണ് പട്ടിക്കുഞ്ഞിനൊപ്പം കളിച്ച് നടക്കുന്ന ഗള്ളിവര്‍ ലോകശ്രദ്ധ നേടിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
49 സെന്റിമീറ്ററാണ് ഈ കുഞ്ഞന്‍ കുതിരയുടെ ഉയരം. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ 20ാമത് ഹിപ്പോസ്ഫിയര് ഇന്റര്‍നാഷണല്‍ ഇക്വിസ്ട്രിയന്‍ എക്സിബിഷനിലാണ് ഈ അത്ഭുത പോണി കൗതുകം വിടര്‍ത്തുന്നത്.
അമേരിക്കന്‍ മിനിയേച്ചര്‍ ഹോഴ്സ് വിഭാഗത്തില്‍ പെടുന്ന ഗള്ളിവര്‍ 2017 ജൂണിലാണ് പിറന്നത്. നോര്‍ത്ത് വെസ്റ്റ് റഷ്യയിലെ ഹിഡാല്‍ഗോ പോണി ഫാമിലാണ് ജനനം. ജനിച്ചുവീഴുമ്പോള്‍ ഒരു പൂച്ചയുടെ വലുപ്പം മാത്രമാണ് ഗള്ളിവറിന് ഉണ്ടായിരുന്നത്.
മൂന്ന് കിലോ മാത്രം ഭാരമുണ്ടായിരുന്ന ഗള്ളിവറിന്റെ ജനനം അത്ഭുതം തന്നെയായിരുന്നെന്നാണ് ഉടമ എലിന ചിസ്റ്റിയാകോവ വ്യക്തമാക്കി. ലില്ലിപ്പുട്ട് ദ്വീപിലെ കഥ പോലെ പിറന്ന ഗള്ളിവറിന് ആ പേര് നല്‍കിയത്.