Tuesday September 17th, 2019 - 2:23:pm
topbanner
Breaking News
jeevanam

മമ്മൂട്ടിക്കൊപ്പമിരിക്കുന്ന സണ്ണി ലിയോൺ : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

NewsDesk
മമ്മൂട്ടിക്കൊപ്പമിരിക്കുന്ന സണ്ണി ലിയോൺ : ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

കോട്ടയം: സണ്ണി ലിയോണ്‍ എന്നും പുരുഷന്‍മാരുടെ ഹരമാണ്. അത് മലയാളികളുടെ താര രാജാവായി വാഴുന്ന മമ്മൂട്ടി ഒരു ചിത്രം സോഷ്യല്‍ മീഡിയായില്‍ ഇട്ടാല്‍ പറയുകയും വേണ്ട. മമ്മൂട്ടിക്കൊപ്പമിരിക്കുന്ന സണ്ണി ലിയോണിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയില്‍ സണ്ണി ലിയോണിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ ഇതോടെ ആഹ്ളാദത്തിലായിരിക്കുകയാണ്.

മധുരരാജയിലാണ് മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നത്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിലെ ചില ഫോട്ടോകളും പുറത്തുവന്നു. വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും സണ്ണി ലിയോണ്‍ തന്നെ പറയുകയുണ്ടായി.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ.

Read more topics: sunny leone, mammootty, viral,
English summary
sunny leone mammootty photo viral
topbanner

More News from this section

Subscribe by Email