Saturday September 21st, 2019 - 11:13:pm
topbanner
Breaking News
jeevanam

മോഹ മുന്തിരിയ്ക്ക് 38ാം പിറന്നാൾ

Anusha Aroli
 മോഹ മുന്തിരിയ്ക്ക് 38ാം പിറന്നാൾ

സിക്ക് - പഞ്ചാബി മാതാപിതാക്കള്‍ക്ക് 1981 മേയ് 13നു ജനിച്ച കരണ്‍ജിത് കൗറില്‍ നിന്നും സണ്ണി ലിയോണിലേക്കുള്ള 38 വര്‍ഷങ്ങള്‍ക്കിടെ നീലചിത്ര നടിയായും ബോളിവുഡ് നടിയായും തിളങ്ങി. കാനഡയിലെ ഒന്‍ടേറിയോ പ്രവിശ്യയിലെ സാര്‍ണിയ എന്ന പട്ടണത്തിലാണ് സണ്ണി ജനിച്ചത്.കരണ്‍ജിത്ത് കൗര്‍ വോറ എന്നായിരുന്നു യഥാര്‍ത്ഥ പേര്. അച്ഛന്‍ ടിബറ്റില്‍ ജനിച്ച്‌ ഡല്‍ഹിയില്‍ വളര്‍ന്ന ആളായിരുന്നു. അമ്മ ഹിമാചല്‍ പ്രദേശിലെ സിറാമൗര്‍ സ്വദേശിയും.

2003 ല്‍ പെന്ത്ഹൗസ് മാഗസിന്‍ 'പെന്തൗസ് പെറ്റ് ഓഫ് ദ ഇയര്‍' ആയി സണ്ണി ലിയോണിനെ പ്രഖ്യാപിച്ചു. തുടര്‍ന്ന് 2005 ല്‍ ആദം ആന്‍ഡ് ഈവ് തങ്ങളുടെ വെസ്റ്റ് കോസ്റ്റിന്റെ ഇന്റര്‍നെറ്റ് വില്‍പന പ്രതിനിധിയായും നിയമിച്ചു. ഇതേസമയം മൂന്ന് വര്‍ഷത്തെ കരാറില്‍ വിവിഡ് എന്റര്‍ടൈമെന്റുമായി കരാറില്‍ ഒപ്പിട്ടു. കരാര്‍ അടിസ്ഥാനത്തില്‍ സ്വവര്‍ഗ്ഗ സംഭോഗ ശീലമുള്ള സ്ത്രീയായി അഭിനയിക്കലായിരുന്നു റോള്‍. 2005 ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്.

അതിനിടെ വിവിഡ് എന്റര്‍ടൈമെന്റുമായി ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ പുറത്തിറക്കി. ആദ്യമായി സണ്ണി ലിയോണ്‍ ഒരു ആണിനൊപ്പം ക്യാമറയ്ക്ക് മുമ്ബിലെത്താന്‍ തീരുമാനമായത് ആ കരാറിലൂടെയായിരുന്നു. മാറ്റ് ഇറിക്‌സണ്‍ ആയിരുന്നു നായകനായെത്തിയത്. ആ ചിത്രത്തിലെ അഭിനയത്തിലൂടെ 2009ലെ എ വി എന്‍ ബെസ്റ്റ് ആക്‌ട്രസ് അവാര്‍ഡിനും അര്‍ഹയായി.

അതിനിടെ 2009 ഓഗസ്റ്റില്‍ സണ്ണി ലിയോണ്‍ സ്വന്തം സ്റ്റുഡിയോ തുറന്നു. ജീവിത പങ്കാളിയായ ഡാനിയേല്‍ വെബ്ബറുമായി ചേര്‍ന്ന് സണ്‍ലസ്റ്റ് പിച്ചേഴ്‌സ് എന്ന സംരംഭത്തിനാണ് തുടക്കം കുറിച്ചത്. പിന്നീട് സണ്ണി ലിയോണ്‍ കഥ എഴുതി, സംവിധാനം ചെയ്ത അശ്ലീല ചിത്രങ്ങള്‍ വിവിഡ് എന്റര്‍ടൈമെന്റ് വിതരണം ചെയ്യുകയും ചെയ്തു. 2012 വരെ താരം ഈ രംഗത്ത് തുടര്‍ന്നു. അതിനിടെ 2011 ല്‍ സംഗീതഞ്ജനായ ഡേവിഡ് വെബ്ബറെ വിവാഹം കഴിച്ചു.പിന്നീട് ബോളിവുഡിലേക്ക് എത്തിയ താരം ഐറ്റം ഡാന്‍സറായും അഭിനേത്രിയായും നിറഞ്ഞുനിന്നു. അവസാനമായി മലയാള ചിത്രമായ മധുര രാജയില്‍ മമ്മൂട്ടിക്കൊപ്പം ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

ജീവിതവും കരിയറും രണ്ടും രണ്ടാണ്. സിനിമ ജീവിതമല്ല യഥാർഥ ജീവിതമെന്ന് പ്രക്ഷകർക്ക് മുന്നിൽ തെളിയിച്ച താരമാണ് സണ്ണി ലിയോൺ. പോൺ സിനിമകളിലൂടെ അഭിനയരംഗത്ത് എത്തുകയും പിന്നീട് ഇന്ത്യൻ സിനിമ സിനിയിൽ തന്റേതായ ഇടം കണ്ടെത്താൻ സണ്ണിയ്ക്ക് കഴിഞ്ഞു. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് നിറയെ ആരാധകരാണ്. പോൺ ചിത്രങ്ങൾ ഗുഡ്ബൈയ് പറഞ്ഞ് ബോളിവുഡിൽ സജീവമായ താരം ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്തും ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്.

ബോളിവുഡിലെ താര സുന്ദരിമാരൊടൊപ്പം ഒപ്പത്തിനു നിൽക്കാൻ കുറഞ്ഞ സമയം കൊണ്ട് തന്നെ താരത്തിന് കഴിഞ്ഞിരുന്നു. ജീവിതത്തിൽ നേരിടേണ്ടി വന്ന പരീക്ഷണങ്ങളെ കുറിച്ചും കഠിന പ്രയത്നത്തിനെ കുറിച്ചുമൊക്കെ താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സണ്ണിയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിനമാണ് മെയ് 13. താരത്തിന് പിറന്നാൾ ആശംസ നേർന്ന് ർത്താവ് ഡാനിയൽ വെബ്ബറും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തന്റെ പ്രിയതമയ്ക്ക് മനോഹരമായ ഒരു ആശംസയാണ് വെബ്ബർ നേർന്നിരിക്കുന്നത്.

എന്നും സെക്സിയസ്റ്റ്

സണ്ണിയുമായുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ പിറന്നാൾ ആശംസ നേർന്നത് പിറന്നാൾ ആശംസയ്ക്കൊപ്പം മാതൃദിന ആശംസയും പ്രിയതമയ്ക്ക് നേർന്നു. താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സ്ത്രീയാണ് തന്റെ ഭാര്യയെന്നും വെബ്ബർ കുറിച്ചു. കൂടാതെ എന്നും സെക്സിയസ്റ്റ് സ്ത്രീയായിരിക്കുമെന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സണ്ണിയ്ക്ക് ആശംസകൾ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഉടനീളം ആരാധകരുള്ള സണ്ണിയ്ക്ക് ആശംസ അറിയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

സിനിമയും ജീവിതവും

കഠിന പ്രയത്നത്തിനൊടുവിലാണ് സണ്ണി ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയത്. പോൺ താരം എന്നുളള ലേബൽ കഠിന പ്രയത്നത്തിലൂടെ സണ്ണി മാറ്റുകയായിരുന്നു. സിനിമയും ജീവിതവും രണ്ടും രണ്ടാണെന്ന് സ്വന്തം ജീവിതത്തിലൂടെ തന്നെ താരം സമൂഹത്തിനു മുന്നിൽ തെളിയിച്ചു കൊടുത്തു.

 പരിഹസിച്ചവരെ കൊണ്ട് തന്നെ താരം മാറ്റി പറയിച്ചു. അവിചാരിതമായിട്ടാണ് പോൺ സിനിമയിലേയ്ക്ക് താരം കടന്നു വന്നത്. പിന്നീട് ആ സിനിമ ലോകത്ത് നിന്ന് വിട പറയുകയായിരുന്നു.

തികഞ്ഞ മനുഷ്യ സ്നേഹി

ഒരു മികച്ച മനസ്സിന് ഉടമയാണ് സണ്ണി ലിയോൺ. ഒരു തികഞ്ഞ മനുഷ്യ സ്നേഹി. ജനങ്ങൾ തന്നാൽ ആകുന്ന സഹായവുമായി സണ്ണി എത്താറുണ്ട് . സിനിമ മാത്രമല്ല നല്ലൊരു കുടുംബിനിയും അമ്മയും കൂടിയാണ് താരം. തിരക്കിനിടയിലും തന്റെ മക്കളഴുടെ കാര്യങ്ങൾ കൃത്യമായി താരം നോക്കാറുണ്ട്.

അവരുമായി സമയം ചെലവഴിക്കുന്നതിന്റേയും കുഞ്ഞുങ്ങളോടൊപ്പമുളള ചിത്രങ്ങളും താര സോഷ്യൽ മീഡിയയിൽ പങ്കുപവെയ്ക്കാറുണ്ട്. മൂന്ന് മക്കളുടെ മാതാവാണ് 38 കാരിയായ സണ്ണി. നിഷ എന്ന പെൺകുഞ്ഞിനെ ദത്തെടുക്കുയും രണ്ട് കുഞ്ഞുങ്ങളെ ഐവിയിലൂടെ ലഭിക്കുകയും ചെയ്തു.

Viral News

Read more topics: sunny leone, birthday, celebration
English summary
sunny leone birthday celebration
topbanner

More News from this section

Subscribe by Email