Friday September 21st, 2018 - 1:59:am
topbanner
Breaking News

മഴ പെയ്യുന്നുണ്ട്; നാളെ അവധിയാകുമോ കളക്ടര്‍ മാമാ..

suji
മഴ പെയ്യുന്നുണ്ട്; നാളെ അവധിയാകുമോ കളക്ടര്‍ മാമാ..

കൊച്ചി: സ്‌കൂള്‍ കുട്ടികളുടെ ഹൃദയത്തിലാണ് ഇപ്പോള്‍ ജില്ലാ കളക്ടറുടെ സ്ഥാനം. ഇപ്പോള്‍ ഏത് കുഞ്ഞ് കൊച്ചിനോടും ഭാവിയില്‍ ആരാകണം എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ കാണൂ, കളക്ടര്‍. മഴ പ്രമാണിച്ച് സ്‌കൂളിന് അവധി പ്രഖ്യാപിക്കുന്ന കണ്‍കണ്ട ദൈവമായ കളക്ടര്‍ ആകണമെന്ന് കുട്ടികള്‍ കൊതിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

പെയ്തിറങ്ങുന്ന കനത്ത മഴ മൂലം എറണാകുളം ഉള്‍പ്പെടെ പല ജില്ലകളിലും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്ക് ഇപ്പോള്‍ ഇത്തരം അപേക്ഷ കാരണം സോഷ്യല്‍ മീഡിയ തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

നല്ല മഴയാണ്, തണുപ്പ് കൂടുതലാണ്, അലക്കിയ യൂണിഫോം ഉണങ്ങിയിട്ടില്ല തുടങ്ങി പലവിധ ന്യായങ്ങള്‍ നിരത്തിയാണ് അവധിക്കായി വിരുതന്‍മാര്‍ കേണപേക്ഷിക്കുന്നത്. എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അവധി. ഇന്ന് പൊതുവെ മഴ വിട്ടുനിന്നെങ്കിലും വൈകുന്നേരത്തോടെ മഴ പുനരാരംഭിച്ചത് കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

നാളെ വെള്ളിയാഴ്ച ആയിട്ട് എന്തിനാ സ്‌കൂളില്‍ പോകുന്നതെന്നാണ് ട്രോളന്‍മാരുടെ ചോദ്യം. മഴ തിമിര്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിടുന്ന ഒരു കൂട്ടം മനുഷ്യരെ ഈ തമാശയ്ക്കിടയില്‍ മറന്ന് പോകുന്നുണ്ട്.

 

English summary
students request ernakulam collector for holidays in his fb page
topbanner

More News from this section

Subscribe by Email