Friday February 22nd, 2019 - 2:19:am
topbanner

കനത്ത മഴയില്‍ ആരാധനാലയങ്ങള്‍ വെളളത്തില്‍ മുങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് ആഘോഷമാക്കി നിരീശ്വരവാദികള്‍

NewsDesk
കനത്ത മഴയില്‍ ആരാധനാലയങ്ങള്‍ വെളളത്തില്‍ മുങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് ആഘോഷമാക്കി നിരീശ്വരവാദികള്‍

കനത്ത മഴയില്‍ ആരാധനാലയങ്ങള്‍ വെളളത്തില്‍ മുങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് ആഘോഷമാക്കി നിരീശ്വരവാദികള്‍. വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്ന തരത്തിലുളള ട്രോളുകളാണ് ഏറെയും വന്നത്. വെളളപ്പൊക്കത്തില്‍ നിന്നും സ്വയം രക്ഷപ്പെടാനാകാത്തവരെന്നുവരെ ഇക്കൂട്ടര്‍ കളിയാക്കി. ഇവര്‍ക്കു മറുപടി നല്‍കിയവരും ഇല്ലാതില്ല. പ്രളയങ്ങള്‍ക്കിടയില്‍ ഇത്തരക്കാരുടെ ജല്‍പ്പനങ്ങള്‍ക്ക് ജനങ്ങള്‍ ഒരു വിലയും കല്‍പ്പിച്ചില്ല.

ജീവന്‍ രക്ഷിക്കുവാന്‍ പാടുപെടുന്നവരെയും കിടപ്പാടം നഷ്ടപ്പെട്ടവരെയും ഒറ്റപ്പെട്ടു പോയവരെയും സഹായിക്കുവാന്‍ ഒറ്റക്കെട്ടായി മുന്നേറുന്നതിനിടയില്‍ കുടിലബുദ്ധികളുടെ ശ്രമം വിജയം കണ്ടില്ല എന്നത് ആശാവഹമാണ്. എന്നാല്‍ നിരുപദ്രവപരമായ പോസ്റ്റുകളും റീപോസ്റ്റുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ.് അത്തരത്തില്‍ പറശ്ശിനി മുത്തപ്പനോട് ഒരു രസികന്‍ നടത്തിയ അഭ്യര്‍ത്ഥനക്ക് ഫെയ്‌സ്ബുക്കില്‍ നിവധി രസകരമായ മറുപടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സഖാവേ മുത്തപ്പാാ...

വെള്ളത്തില്‍ കിടന്ന് ചാവാന്‍ നിക്കാതെ നമ്മുടെ പുരളിമലയിലേക്ക് വേഗമിങ്ങ് മടങ്ങി വന്നാട്ടേ...

എന്നു തുടങ്ങുന്ന പോസ്റ്റ് അല്‍പം അതിരു കടന്നോയെന്ന് സംശയം തോന്നിയെങ്കിലും, മുത്തപ്പന്റെ ആരാധകര്‍ സംയമനത്തോടെ പ്രതികരിച്ചത് പോസ്റ്റിനെ പ്രത്യേകതലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

വരൂല്ല മോനേ... ആ പൂതി മനസ്സില്‍ വച്ചാ മതി.. പണിയൊന്നുമില്ലാത്ത കര്‍ക്കിടകത്തില്‍.. നുമ്മടെ മുത്തപ്പനെ വച്ച് പത്ത് പുത്തനുണ്ടാക്കാമെന്ന്.. അല്ലേ..?? ചത്താലും പോകരുതേ മുത്തപ്പാ... എന്നു തുടങ്ങി,

നിന്റെ പുതിനിന്റെ മനസില്‍ വെച്ചാ മതി മോനെ. പറശ്ശിനി വിട്ട് മുത്തപ്പന്‍ എങ്ങോട്ടും ഇല്ല എന്നും ചിലര്‍ മറുപടി നല്‍കി.

ദുരന്തങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്നവരോട് അല്‍പം കരുണ കാണിച്ചൂടെയെന്നും ചിലര്‍ ചോദിച്ചു.

Viral News

Read more topics: social media, flooded, heavy rains,
English summary
social media when prayers were flooded with heavy rains
topbanner

More News from this section

Subscribe by Email