Thursday April 25th, 2019 - 7:39:pm
topbanner
topbanner

പൂരപ്പറമ്പിലെ ചെണ്ടമേളത്തിനൊപ്പം ആടിതിമിര്‍ത്ത് പെണ്‍കുട്ടി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

JB
പൂരപ്പറമ്പിലെ ചെണ്ടമേളത്തിനൊപ്പം ആടിതിമിര്‍ത്ത് പെണ്‍കുട്ടി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അമ്മയ്‌ക്കൊപ്പം പൂരപ്പറമ്പിലെത്തിയ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പൂരപ്പറമ്പിലെ ചെണ്ടത്താളത്തിനൊത്ത് താളം പിടിച്ച് തുടങ്ങിയ പെണ്‍കുട്ടി താളം മുറുകുന്നത് അനുസരിച്ച് ആടുകയാണ്. പരിസരം മറന്ന് താളം ആസ്വദിക്കുന്ന ഈ ആസ്വാദികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഏറെയാണ്.

നാമെന്ത് ചെയ്താലും മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുടെ മേല്‍ സന്തോഷങ്ങള്‍ അടക്കി ജീവിക്കുന്ന ഇന്നത്തെ ജനതയ്ക്ക് മുന്നില്‍ ഈ പെണ്‍കുട്ടി ഒരു മാതൃകയാകുകയാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. കുട്ടി താളം പിടിച്ച് ആസ്വദിച്ച് ആടുന്നത് അവളുടെ വശങ്ങളിലായി നില്‍ക്കുന്നവര്‍ അടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെ പെണ്‍കുട്ടി താളം ആസ്വദിക്കുകയാണ്. കലയെ യഥാര്‍ത്ഥത്തില്‍ മറകളില്ലാതെ, മുറുക്കങ്ങളില്ലാതെ ആസ്വദിക്കേണ്ടത് എങ്ങനെ എന്നിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

വീഡിയോ കാണുന്നവര്‍ കുട്ടിക്ക് എന്തോ കുഴപ്പമുണ്ടെന്ന തരത്തിലും കമന്റുകളിടുന്നുണ്ട്. എന്നാല്‍ അവള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും സന്തോഷത്തെ മറച്ചു വെക്കാതെ താളം ആസ്വദിക്കാന്‍ കഴിയുന്ന മിടുക്കിക്കുട്ടിയാണെന്നും പലരും കമന്റുകളിടുന്നു.

കൊട്ട് മുറുകുമ്പോള്‍ മുറുക്കങ്ങളേതുമില്ലാതെ ശരീരത്തിന് തോന്നുന്നത് ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും പെണ്‍കുട്ടിയെ പ്രശംസിച്ചുകൊണ്ട് പലരും ഫേസ്ബുക്കില്‍ കുറിച്ചു. ആസ്വദിക്കാന്‍ പൊതുഇടമെല്ലാം വിലക്ക് കല്‍പ്പിച്ച ദുഷിച്ച മനസ്സുകള്‍ക്ക് ഈ പെണ്‍കുട്ടിയുടെ ഈ ആഹ്ലാദം ഒരു പ്രചോദനമാകട്ടെ എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

 

Read more topics: social media, viral video,
English summary
social media viral video
topbanner

More News from this section

Subscribe by Email