Saturday March 23rd, 2019 - 10:54:pm
topbanner
topbanner

കൈക്കുഞ്ഞുമായി ജോലിയ്‌ക്കെത്തിയ പോലീസുകാരിയ്ക്ക് അഭിനന്ദന പ്രവാഹം

suji
കൈക്കുഞ്ഞുമായി ജോലിയ്‌ക്കെത്തിയ പോലീസുകാരിയ്ക്ക് അഭിനന്ദന പ്രവാഹം

ആറുമാസമുള്ള കുഞ്ഞ് മേശയ്ക്ക് മുകളില്‍ ഉറങ്ങി കിടക്കുന്നു. അമ്മയായ പോലീസുകാരി ജോലി നിര്‍വഹിക്കുന്നു, ഈ ചിത്രം കാണുന്നവര്‍ ഈ അമ്മയെ സല്യൂട്ട് ചെയ്യുകയാണ്. സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഈ ചിത്രം.

ഉത്തര്‍ പ്രദേശിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവ ചിത്രം ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ ഝാന്‍സിയിലെ പൊലീസ് കോണ്‍സ്റ്റബിളായ അര്‍ച്ചന ജയന്ത് സമൂഹമാധ്യമങ്ങളിലെ താരമായി. കഴിഞ്ഞ ദിവസമാണ് അര്‍ച്ചനയെക്കുറിച്ചുള്ള വാര്‍ത്ത പ്രാദേശിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഝാന്‍സിയിലെ കോട്ടവാലി പൊലീസ് സ്റ്റേഷനിലാണ് അര്‍ച്ചന ജോലി ചെയ്യുന്നത്. കുട്ടിയുമായി ജോലിക്കെത്തിയ അര്‍ച്ചനയ്ക്ക് പൊലീസ് വകുപ്പ് 1000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

അവധി എടുക്കുവാന്‍ ആളുകള്‍ കാരണങ്ങള്‍ തിരയുമ്പോള്‍ കാരണമുണ്ടായിട്ട് കൂടിയും ഡ്യൂട്ടിക്കെത്തിയ അര്‍ച്ചന മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം.

 

 

Read more topics: police mother, salute, social media
English summary
social media salute this mother
topbanner

More News from this section

Subscribe by Email