Thursday April 26th, 2018 - 4:49:pm
topbanner

ബുള്ളറ്റ് ഓടിച്ച് പുതുമണവാട്ടി ഷെറില്‍; വീഡിയോ വൈറലായി

Jikku Joseph
ബുള്ളറ്റ് ഓടിച്ച് പുതുമണവാട്ടി ഷെറില്‍; വീഡിയോ വൈറലായി

കഴിഞ്ഞ ദിവസമായിരുന്നു തൊടുപുഴ സ്വദേശിയായ പ്രഫുലുമായി ജിമിക്കി കമ്മല്‍ ഫെയിം ഷെറിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറിലായതോടൊപ്പം ഷെറിലും പ്രശസ്തയാകുകയായിരുന്നു. ഇപ്പോഴിതാ വിവാഹത്തിനു മുമ്പ് തന്നെ വിവാഹ വസ്ത്രത്തിലുള്ള ഷെറിലിന്റ മറ്റൊരു വീഡിയോ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു ആല്‍ബം സോങ്ങിനു വേണ്ടിയായിരുന്നു ഷെറില്‍ കല്യാണ പെണ്ണായത്.

ദേര്‍ ഈസ് നോ ഗുഡ്ബൈ എന്ന ഗാനത്തിന്റെ മനോഹരമായ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിവാഹം കഴിക്കാന്‍ ഒരുങ്ങുന്ന ഷെറില്‍ വിവാഹ വേഷത്തിലും വീഡിയോയില്‍ എത്തുന്നുണ്ട്. ഷെിറിലിനൊപ്പം ഐറിന മിഹ്യാകോവച്ച് എന്ന് വിദേശവനിതയും ഇതില്‍ വേഷമിടുന്നു.

ഇരുവരും തമ്മിലുള്ള സൗഹൃദവും കേരളത്തിലെത്തിയ വിദേശ സൃഹത്തിനെ നാടുകാണിക്കാന്‍ കൊണ്ടു പോകുന്നതും വിവാഹം കഴിഞ്ഞു പിരിയുന്നതുമാണു ഗാനത്തിന്റെ ഇതിവൃത്തം. ബുള്ളറ്റോടിച്ചാണു ഷെറില്‍ കൂട്ടുകാരിക്കൊപ്പം നാടു ചുറ്റാന്‍ ഇറങ്ങുന്നത്. മെജോ ജോസഫ് ഈണം പകര്‍ന്ന ദേര്‍ ഈസ് നോ ഗുഡ്ബൈ എന്ന ഗാനത്തിന്റെ സംവിധായകന്‍ ശ്രീകാന്ത് ഈശ്വറാണ്. വീഡിയോ ഇറങ്ങി നിമിഷ നേരങ്ങള്‍ക്കൊണ്ട് തന്നെ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്.

 

English summary
sheril g kadavan there is no goodbye album song viral

More News from this section

Subscribe by Email