Wednesday April 25th, 2018 - 12:21:pm
topbanner

ധോണിയുടെ മകള്‍ സിവയ്‌ക്കൊപ്പമുള്ള ഷാറൂഖ് ചിത്രം ഇന്റര്‍നെറ്റ് കീഴടക്കുന്നു

suji
ധോണിയുടെ മകള്‍ സിവയ്‌ക്കൊപ്പമുള്ള ഷാറൂഖ് ചിത്രം ഇന്റര്‍നെറ്റ് കീഴടക്കുന്നു

ഷാറൂഖ് ഖാന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കഴിഞ്ഞ ദിവസം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു. പക്ഷെ തോല്‍വിയ്ക്കിടയിലും ഷാറൂഖ് ഖാന്‍ ഇന്റര്‍നെറ്റിലെ താരമാകാന്‍ ഒരു കൂട്ടുകൂടി, ധോണിയുടെ മകള്‍ സിവയ്‌ക്കൊപ്പം. കുഞ്ഞ് സിവയ്‌ക്കൊപ്പമുള്ള ഷാറൂഖ് ചിത്രം ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ഹൃദയം കീഴടക്കുകയാണ്.

ഷാറൂഖിന്റെ മകന്‍ അബ്‌റാമും കളി കാണാന്‍ എത്തിയിരുന്നെങ്കിലും ചിത്രത്തില്‍ ഇളയ മകന് ഇടമില്ല. ചിത്രത്തില്‍ മറ്റൊരു കുട്ടിയുമുണ്ടെങ്കിലും ഇത് ആരാണെന്ന് വ്യക്തമല്ല. അമ്മ സിവയ്‌ക്കൊപ്പവും, ധോണിയ്‌ക്കൊപ്പവുമുള്ള ചിത്രവും ഇന്റര്‍നെറ്റില്‍ ഹിറ്റായിട്ടുണ്ട്.

ഷാറൂഖ് ഇന്‍സ്റ്റാഗ്രാം താരമാണെങ്കിലും മൂന്നാം വയസ്സില്‍ സിവയും ഒരു താരമാണ്. ആയ പഠിപ്പിച്ച മലയാളം ഗാനങ്ങള്‍ ആലപിച്ചാണ് സിവ വൈറലായി മാറിയത്. ഇപ്പോള്‍ റൊട്ടി ഉണ്ടാക്കുന്നതിലെ പ്രാഗത്ഭ്യം തെളിയിച്ചാണ് സിവ പുതിയ കഴിവുകള്‍ പുറത്തെടുക്കുന്നക്.

 

Read more topics: shah rukh khan, ziva
English summary
shah rukh khans pic with ms dhonis daughter ziva viral

More News from this section

Subscribe by Email