Sunday July 22nd, 2018 - 5:58:pm
topbanner
Breaking News

മലയാളം എഴുതാനും വായിക്കാനും ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു, സര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും? ശ്രീഹരിയുടെ കത്ത് വൈറലാകുന്നു

Anju N C
മലയാളം എഴുതാനും വായിക്കാനും ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു, സര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും? ശ്രീഹരിയുടെ കത്ത് വൈറലാകുന്നു

വടുതല(ആലപ്പുഴ): ഏഴാം ക്ലാസ്സുകാരന്‍ ധനമന്ത്രി തോമസ് ഐസക്കിനയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചെട്ടിക്കാട് ചിത്തിര മഹാരാജ വിലാസം ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീഹരിയാണ് കത്തയച്ചത്.

കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ബഹുമാനപ്പെട്ട തോമസ് ഐസക് സര്‍,

എന്റെ പേര് ശ്രീഹരി. ഞാന്‍ ശ്രീചിത്തിര മഹാരാജവിലാസം ഗവ..യു.പി സ്‌കൂളിലെ ഏഴാം ക്ലാസില്‍ പഠിക്കുന്നു. ഞാന്‍ ഈ വര്‍ഷമാണ് അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും ഇവിടെ വന്നു ചേര്‍ന്നത്. കെട്ടിട ഉത്ഘാടന സമയത്ത് സര്‍ പറഞ്ഞതനുസരിച്ച് മലയാളം എഴുതാനും വായിക്കാനും ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു. സര്‍ കേട്ടെഴുത്തിടാന്‍ എന്നു വരും? '

കത്ത് കൈയില്‍ ലഭിച്ചയുടന്‍ തന്നെ മന്ത്രി മറുപടിയും നല്‍കി. ശ്രീഹരി, മോന്റെ കത്ത് ഇന്നലെ കൈയില്‍ കിട്ടി. വളരെ സന്തോഷം തോന്നി. മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ. അവര്‍ എല്ലാവരും തന്നെ മലയാളം എഴുതുവാനും വായിക്കാനും പഠിച്ചു കാണുമല്ലോ? കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്‌കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍. എന്നായിരുന്നു മറുപടി. കത്തിനു മറുപടി ലഭിച്ച സന്തോഷത്തിലാണ് ശ്രീഹരിയും കൂട്ടുകാരും.

English summary
school boys letter to thomas isaac
topbanner

More News from this section

Subscribe by Email