Monday November 19th, 2018 - 6:26:am
topbanner

പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങി സാനിയ മിര്‍സ; ചിത്രങ്ങള്‍ വൈറല്‍

suji
പ്രസവം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങി സാനിയ മിര്‍സ; ചിത്രങ്ങള്‍ വൈറല്‍

ഹൈദരാബാദിലെ റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രസവം കഴിഞ്ഞ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സ വീട്ടിലേക്ക് മടങ്ങി. മകന്‍ ഇസ്ഹാനുമായി സാനിയ മടങ്ങുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണം നേടുന്നത്. ഒക്ടോബര്‍ 30നായിരുന്നു സാനിയ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

saniya_mirza

ആശുപത്രിയില്‍ നിന്നും പുറത്തേക്ക് വരുന്ന സാനിയയുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വ്യാഴാഴ്ചയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ സാനിയയും, ഭര്‍ത്താവ് ഷൊയിബ് മാലികും സന്തോഷവാര്‍ത്ത അറിയിച്ചത്.

'സന്തോഷത്തോടെ അറിയിക്കട്ടെ, അതൊരു ആണ്‍കുഞ്ഞാണ്, എന്റെ പെണ്‍കുട്ടി സുഖമായി ഇരിക്കുന്നു, പതിവ് പോലെ ശക്തമായി തന്നെ. എല്ലാവരുടെയും ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി', മാലിക് ട്വീറ്റ് ചെയ്തു.

2017ല്‍ സര്‍ജറി നടത്തിയ ശേഷം സാനിയ ടെന്നീസില്‍ നിന്നും ഇടവേള എടുത്തിരുന്നു. ഈ ഇടവേള അല്‍പ്പം കൂടി ദീര്‍ഘിപ്പിച്ചതായി പ്രഖ്യാപിച്ച് കൊണ്ടാണ് തങ്ങള്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് താരം വെളിപ്പെടുത്തിയത്. ഷൊയിബ് ഒരു പെണ്‍കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെന്ന് സാനിയ അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിരുന്നു.

Read more topics: sania mirza , newborn son
English summary
sania mirza goes home with newborn son
topbanner

More News from this section

Subscribe by Email