Wednesday June 19th, 2019 - 11:20:pm
topbanner
topbanner

'മോദി' എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്നത് വളരെ ആസൂത്രിതമായ പദ്ധതി, അല്ലെങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത്ഷാക്ക് കഴിയില്ലായിരുന്നു: സനല്‍കുമാര്‍ ശശിധരന്‍

BI
 'മോദി' എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്നത്  വളരെ ആസൂത്രിതമായ പദ്ധതി, അല്ലെങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത്ഷാക്ക് കഴിയില്ലായിരുന്നു: സനല്‍കുമാര്‍ ശശിധരന്‍

പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം മോദി ഇന്നലെ ആദ്യമായി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പരിഹാസവര്‍ഷമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടൊന്നും മോദി ഒരക്ഷരം മിണ്ടിയിരുന്നില്ല. അമിത് ഷാ ആയിരുന്നു എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞത്. ഇക്കാരണത്താലാണ് പ്രതിപക്ഷ നേതാക്കളും സോഷ്യല്‍ മീഡിയയും മോദിയെ പരിഹസിച്ചത്. ഇപ്പോള്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

'മോദി' എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നതെന്നാണ് വിഷയത്തില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചത്. അല്ലെങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത്ഷാക്ക് കഴിയില്ലായിരുന്നെന്നും സനല്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

സനല്‍ കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'മോദി' എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്.. അല്ലെങ്കില്‍ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാന്‍ അമിത്ഷാക്ക് കഴിയില്ലായിരുന്നു.

വിജയകരമാവുന്ന റോക്കറ്റു വിക്ഷേപണത്തില്‍ ഓരോ ഘട്ടം കഴിയുമ്പോഴും റോക്കറ്റിന്റെ ഓരോ ഭാഗം കത്തിത്തീര്‍ന്ന് അടര്‍ന്ന് വീണുകൊണ്ടിരിക്കും. അദ്വാനി, വാജ്‌പേയി, മോദി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ? അറിയില്ല ..

എന്തായാലും ഏകശിലാരൂപിയായ ഹിന്ദുരാഷ്ട്രം എന്ന ഗുരുതരമായ അപകടാവസ്ഥയിലേക്ക് ആ റോക്കറ്റ് രാജ്യത്തെ അടുപ്പിച്ചുകൊണ്ടിരിക്കുന്നു..

 

English summary
sanal kumar sasidharan about narendra modi and shah press meet
topbanner

More News from this section

Subscribe by Email