Sunday July 22nd, 2018 - 5:58:pm
topbanner
Breaking News

ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊന്നും അത്ര ആക്ടവീല്ല; ചിത്രങ്ങളെക്കുറിച്ച് മറ്റൊരാള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്: സംയുക്ത വര്‍മ്മ

suvitha
ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊന്നും അത്ര ആക്ടവീല്ല; ചിത്രങ്ങളെക്കുറിച്ച് മറ്റൊരാള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്: സംയുക്ത വര്‍മ്മ

മലയാളത്തിന്റെ പ്രിയ നടി സംയുക്ത വര്‍മ്മ യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. തടി കുറയ്ക്കാൻ വേണ്ടിയാണ് സംയുക്ത യോഗ അഭ്യസിക്കുന്നത് എന്ന തരത്തിലുള്ള പ്രചരണങ്ങളും നടന്നിരുന്നു. എന്നാൽ യഥാർത്ഥ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ ബിജു മേനോന്റെ ഭാര്യ കൂടിയായ സംയുക്ത. യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷത്തോളമായെന്നാണ് സംയുക്ത പറയുന്നു.

അഡ്വാന്‍സ്ഡ് ലെവലില്‍ വിധിപ്രകാരം യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായി. രണ്ട് വര്‍ഷം മുമ്പ് ഞാന്‍ മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ പഠിച്ച സമയത്തെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നും താരം വ്യക്തമാക്കി. എഫ്ബിയിലും വാട്‌സ്ആപ്പിലുമൊന്നും ഞാനത്ര ആക്ടീവല്ല. അതുകൊണ്ട് ഫോട്ടോസ് നെറ്റില്‍ വന്നത് മറ്റൊരാള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്.

ഒരു ഫോട്ടോ പോലും ഞാന്‍ പോസ്റ്റ് ചെയ്തതല്ല.’ എങ്ങനെയാണിവ ലീക്ക് ആയതെന്ന് അറിയില്ലെന്നും സംയുക്ത പറയുന്നു. സര്‍ട്ടിഫൈഡ് യോഗ ഇന്‍സ്ട്രക്ടര്‍ കൂടിയാണ് . ‘ഏഴു വര്‍ഷം മുമ്പ് ഞാന്‍ ഇന്‍സ്ട്രക്ടര്‍ കോഴ്‌സ് ചെയ്തതാണ്. സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറുമാണ്. അതുകൂടാതെ, മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ നിന്ന് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സും ചെയ്തിട്ടുണ്ട് താരം.

English summary
samyuktha varmas yoga practicing photos leaked
topbanner

More News from this section

Subscribe by Email