Monday July 23rd, 2018 - 1:12:pm
topbanner
Breaking News

മദ്യലഹരിയില്‍ അണലിയെ പിടികൂടി ചുട്ടു തിന്നാന്‍ ശ്രമിച്ചയാള്‍ക്ക് കിട്ടിയ പണി

Jikku Joseph
മദ്യലഹരിയില്‍ അണലിയെ പിടികൂടി ചുട്ടു തിന്നാന്‍ ശ്രമിച്ചയാള്‍ക്ക് കിട്ടിയ പണി

അമേരിക്കയിലെ അരിസോണയില്‍ കൂളിഡ്ജിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.  48കാരനായ വിക്ടര്‍ പ്രാറ്റാണ് അണലിയെ പിടികൂടി ചുട്ടു തിന്നാന്‍ ശ്രമിച്ചത്. സുഹൃത്തുക്കളുമൊത്തുള്ള പാര്‍ട്ടിക്കിടയിലാണ് പ്രദേശത്തു കണ്ടെത്തിയ അണലിയെ പിടികൂടി ചുട്ടു തിന്നാന്‍ ഇയാള്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു വിക്ടറിന്റെ ഈ അഭ്യാസങ്ങളെല്ലാം. അണലിയെ ബാര്‍ബിക്യൂ ചെയ്യുന്നതിന് മുന്‍പ് വിക്ടര്‍ വിവിധ തരത്തിലുള്ള ഫോട്ടോകള്‍ക്കും പോസ് ചെയ്തിരുന്നു. ഇതിനിടെ പാമ്പ് വിക്ടറിന്റെ മുഖത്തു കടിക്കുകയായിരുന്നു.



കടിയേറ്റ ഉടന്‍ തന്നെ വിക്ടറിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതാനും മിനിട്ടുകള്‍ കൂടി താമസിച്ചിരുന്നെങ്കില്‍ വിക്ടറിനെ രക്ഷിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാരുടെ പ്രതികരണം. എന്നാല്‍ പാമ്പു കടിയേറ്റതോടെ വിക്ടറിന്റെ മുഖം തടിച്ചു വീര്‍ത്തു. മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിക്ടര്‍ അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.



മകന്റെ പിറന്നാള്‍ ആഘോഷത്തിനായിരുന്നു വിക്ടര്‍ പ്രാറ്റ് പാര്‍ട്ടി നടത്തിയത്. ഇതിനിടെയാണ് പാര്‍ട്ടി നടക്കുന്ന സ്ഥലത്ത് അണലി വിഭാഗത്തില്‍ പെട്ട പാമ്പിനെ കണ്ടത്. ഏതായാലും ഇനി പാര്‍ട്ടിക്കിടയിലെന്നല്ല എവിടെ വച്ചു പാമ്പിനെ കണ്ടാലും അങ്ങോട്ടു തിരിഞ്ഞുപോലും നോക്കില്ലെന്നു ശപഥം ചെയ്തിരിക്കുകയാണ് വിക്ടര്‍.

English summary
rizona man tries eat rattlesnake snake bites back
topbanner

More News from this section

Subscribe by Email