topbanner
Wednesday January 24th, 2018 - 1:03:pm
topbanner

ഡിങ്കന്റെ സഹോദരിയാണ്,ഡിങ്കത്തി ; രഞ്ജിനിയുടെ പുതിയ ഗെറ്റപ്പിനെ ട്രോളി സോഷ്യല്‍മീഡിയ

suji
ഡിങ്കന്റെ സഹോദരിയാണ്,ഡിങ്കത്തി ; രഞ്ജിനിയുടെ പുതിയ ഗെറ്റപ്പിനെ ട്രോളി സോഷ്യല്‍മീഡിയ

അവതാരിക രഞ്ജിനി ഹരിദാസിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയയുടെ ട്രോളാഘോഷം. വിഷയം രഞ്ജിനിയുടെ പുതിയ ലുക്കാണ്. ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്‌സില്‍ അവതരിപ്പിക്കുന്ന പരിപാടിയ്ക്കുള്ള ഗെറ്റപ്പിന്റെ ചിത്രം രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് കീഴെയാണ് ഇപ്പോള്‍ ട്രോളുകള്‍ വന്നു നിറയുന്നത്.

റോബോട്ടിലെ പോലുള്ള വേഷം ധരിച്ചുള്ള ചിത്രമാണ് രഞ്ജിനി പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്. ഡിങ്കന്റെ സഹോദരിയായ ഡിങ്കത്തിയാണെന്നും അല്ലാ ഫീമെയില്‍ ശക്തിമാനാണെന്നുമൊക്കെയാണ് കമന്റുകള്‍.
തമാശകള്‍ക്കൊപ്പം തന്നെ രഞ്ജിനിയുടെ പരിപാടിയ്ക്ക് പിന്തുണയര്‍പ്പിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ലുക്ക് ഇത്ര വെറൈറ്റി ആണെങ്കില്‍ പരിപാടി അതിലും ഗംഭീരമായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. കറുപ്പു നിറത്തിലുള്ള വസ്ത്രത്തിന് മുകളില്‍ മഞ്ഞ നിറത്തിലുള്ള പടച്ചട്ട പോലുള്ള കോട്ടാണ് ഇതില്‍.

 

Read more topics: ranjini haridas , viral
English summary
ranjini haridas new photo viral
topbanner topbanner

More News from this section

Subscribe by Email