Thursday December 13th, 2018 - 9:37:am
topbanner

രാഹുലിന്റെ അഡാറ് കണ്ണിറുക്കല്‍ വൈറലാകുന്നു

NewsDesk
രാഹുലിന്റെ അഡാറ് കണ്ണിറുക്കല്‍  വൈറലാകുന്നു

കണ്ണിറുക്കല്‍ കൊണ്ട് ആരാധകരെ സമ്പാദിച്ച പ്രിയയുടെ കണ്ണിറുക്കലിനോട് രാഹുലിന്‍റെ കണ്ണിറുക്കലിനെ താരതമ്യപ്പെടുത്തി സോഷ്യല്‍ മീഡിയ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനൊടുവില്‍ രാഹുല്‍ മോദിയെ ആശ്ലേഷിച്ചത് സഭയില്‍ ചിരിപടര്‍ത്തി.

ആലിംഗനത്തിന് ശേഷം സീറ്റില്‍ പോയിരുന്ന രാഹുല്‍ പ്രതിപക്ഷ ബഞ്ചിനെ നോക്കി കണ്ണിറുക്കിയ രാഹുലിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ആഗോളതലത്തില്‍ തന്നെ ആരാധകരെ സമ്പാദിച്ച പ്രിയയുടെ കണ്ണിറുക്കലിനോടാണ് രാഹുലിന്‍റെ കണ്ണിറുക്കലിനെ സോഷ്യല്‍ മീഡിയ താരതമ്യപ്പെടുത്തുന്നത്. ഏറ്റവും നല്ല കണ്ണിറുക്കല്‍ രാഹുലിന്‍റേയോ പ്രിയയുടേയോ എന്ന ചോദ്യവുമായി ഇരുവരുടെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റുകള്‍ ട്വിറ്ററില്‍ പ്രചരിക്കുകയാണ്.

topbanner

More News from this section

Subscribe by Email