Wednesday March 20th, 2019 - 9:14:pm
topbanner
topbanner

കാണാകണ്‍മണിയെ വരവേല്‍ക്കുവാന്‍ നൃത്തം ചെയ്ത് പൂര്‍ണഗര്‍ഭിണി; ഒപ്പം ഡോക്ടറും, വീഡിയോ വൈറല്‍

Jikku Joseph
കാണാകണ്‍മണിയെ വരവേല്‍ക്കുവാന്‍ നൃത്തം ചെയ്ത് പൂര്‍ണഗര്‍ഭിണി; ഒപ്പം ഡോക്ടറും, വീഡിയോ വൈറല്‍

പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി സിസേറിയനു തൊട്ടു മുമ്പ് ഡോക്ടറോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. സംഗീത ഗൗതം എന്ന് നൃത്താധ്യാപികയാണു തന്റെ ഡോക്ടര്‍ക്കൊപ്പം നടത്തിയ നൃത്തം സോഷില്‍ മീഡിയയില്‍ വൈറിലാകുന്നത്. രണ്ടു ലക്ഷത്തില്‍ അധികം ആളുകള്‍ ഫെയ്സ്ബുക്കിലുടെ പങ്കു വച്ചിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. നൃത്താധ്യാപകന്‍ കൂടിയായ ഭര്‍ത്താവ് ഗൗതം ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിരിക്കുന്നത്.

നൃത്തം ചെയ്യാനുള്ള ഒരു അവസരവും പാഴാക്കരുത്. അതും പുതിയൊരു ജീവനെ ഭൂമിയിലെത്തിക്കുക എന്ന വലിയൊരു കടമയാണ് നിങ്ങള്‍ക്ക് നിറവേറ്റാനുള്ളതെങ്കില്‍ ആഘോഷം നിര്‍ബന്ധമാണ്. ജീവിതം ആഘോഷിക്കാന്‍ നൃത്തത്തേക്കാള്‍ മികച്ച വഴി മറ്റെന്താണ്. അതിനായി എന്റെ കുഞ്ഞു മാലാഖയ്ക്കു വേണ്ടി ഞാനും എന്റെ സൂപ്പര്‍ ടാലന്റഡ് ഡോക്ടര്‍ വാണി ഥാപ്പറും ചേര്‍ന്ന് ചെയ്യുന്ന സ്വാഗത നൃത്തം ഇതാ. എന്റെ ഭ്രാന്തന്‍ നൃത്തത്തിന് കുട്ടു നിന്നതിന് നന്ദിയുണ്ട് ഡോക്ടര്‍. കാരണം നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഇത് നടക്കില്ലായിരുന്നു. എന്റെ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കുന്ന ഗൗതമിനും നന്ദിയെന്ന് പറഞ്ഞുകൊണ്ടാണ് സംഗീത ഗൗതം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Viral News

English summary
pregnant women dancing with doctor video viral
topbanner

More News from this section

Subscribe by Email