Friday September 21st, 2018 - 1:58:am
topbanner
Breaking News

പ്രസവമുറിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിക്കൊപ്പം നൃത്തച്ചുടവടുകള്‍ വയ്ക്കുന്ന ഡോക്ടര്‍; വിഡിയോ വൈറലാകുന്നു

Jikku Joseph
പ്രസവമുറിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിക്കൊപ്പം നൃത്തച്ചുടവടുകള്‍ വയ്ക്കുന്ന ഡോക്ടര്‍; വിഡിയോ വൈറലാകുന്നു

പ്രസവമുറിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിക്കൊപ്പം നൃത്തച്ചുടവടുകള്‍ വയ്ക്കുന്ന ഡോക്ടറുടെ വിഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ബ്രസീലിയന്‍ ഡോക്ടറായ ഡോ.ഫെര്‍നാന്‍ഡോ ഗ്യൂഡസ് ആണ് പൂര്‍ണ്ണഗര്‍ഭിണിയ്‌ക്കൊപ്പം നൃത്തം ചെയ്തത്. ഗര്‍ഭിണികളുടെ മാനസീക സമ്മര്‍ദ്ദമകറ്റാനും കുഞ്ഞിന്റെ അനക്കത്തിനും നൃത്തച്ചുവടുകള്‍ സഹായിക്കുമെന്നും വിശ്വസിക്കുന്നതുകൊണ്ടാണ് താന്‍ ഗര്‍ഭിണിയ്‌ക്കൊപ്പം ചുവടുകള്‍ വെച്ചതെന്ന് ഡോക്ടര്‍ പറയുന്നു.

ഡോക്ടറുടെ വീഡിയോ വൈറലായതോടെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരൊക്കെ ഇപ്പോള്‍ ഡാന്‍സിങ് ഡോക്ടര്‍ എന്നാണ് വിളിക്കുന്നത്. പൂര്‍ണ്ണഗര്‍ഭിണിയെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ദോഷം ചെയ്യില്ലെന്നും പ്രാചീനകാലത്തു തൊട്ടേ പ്രസവത്തിനു മുമ്പ് ഗര്‍ഭിണികളെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസവം സുഗമമായി നടക്കാനും കുഞ്ഞിന്റെ ചലനത്തെ സഹായിക്കാനും നൃത്തച്ചുവടുകള്‍ക്കാവുമെന്നും ഡോക്ടര്‍ പറയുന്നു.

English summary
pregnant woman dancing with doctor
topbanner

More News from this section

Subscribe by Email