Saturday August 18th, 2018 - 3:01:am
topbanner

'ഈഴവര്‍ ചെറ്റയെങ്കില്‍ പിസി ജോര്‍ജ്ജ് പരമചെറ്റ' : പിസി ജോര്‍ജ്ജിനുള്ള തെറിയഭിഷേകം സോഷ്യൽ മീഡിയയിൽ വൈറൽ

NewsDesk
'ഈഴവര്‍ ചെറ്റയെങ്കില്‍ പിസി ജോര്‍ജ്ജ് പരമചെറ്റ' : പിസി ജോര്‍ജ്ജിനുള്ള  തെറിയഭിഷേകം സോഷ്യൽ മീഡിയയിൽ വൈറൽ

ഈരാറ്റുപേട്ട: ഈഴവര്‍ ചെറ്റയെങ്കില്‍ പി.സി ജോര്‍ജ്ജ് പരമചെറ്റയെന്ന് എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി.പി മന്‍മഥന്‍. എന്നാൽ സോഷ്യൽ മീഡിയയിൽ മന്‍മഥന്റെ പ്രസംഗം ഇപ്പോൾ വൈറലായിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽ എസ്എൻഡിപി നടത്തിയ പ്രതിഷേധ സമരത്തിലാണ് പി.ടി.മന്മഥന്റെ വിമർശനം.

ആളുടെ മുഖംനോക്കാതെ സംസാരിക്കുന്ന പി.സി ജോര്‍ജ്ജിനെ കടന്നാക്രമിച്ചായിരുന്നു മന്‍മഥന്റെ പ്രസംഗം. പി.സി ജോര്‍ജ്ജിനെ പരമതെണ്ടിയെന്നും പരമചെറ്റയെന്നും വര്‍ഗീയവാദിയും സാമൂഹ്യവിരുദ്ധനുമെന്നാണ് മന്‍മഥന്‍ വിശേഷിപ്പിച്ചത്.

അതുപോലെ തന്നെ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഒരു മീറ്റിങ്ങിൽ ചെന്നിട്ട് പട്ടിക ജാതിയിലെ ചെറുപ്പക്കാർ വിദ്യാഭാസങ്ങളും സൗകര്യങ്ങളും നേടിക്കഴിയുമ്പോൾ വെളുത്ത പെൺകുട്ടികളെ തേടി നടക്കുന്നു എന്ന് പറഞ്ഞ് പട്ടിക ജാതിക്കാരെ ആക്ഷേപിച്ചു.

ഓരോരോ സന്ദർഭങ്ങളിൽ ഹിന്ദു സമൂഹത്തോടുള്ള അസഹിഷ്ണുത വളരെ ശക്തമായി പല വേദികളിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ആളാണ് പിസി ജോർജ്. ഈഴവരെ തെണ്ടികളെന്ന് വിളിച്ചിട്ട് അവരോട് വോട്ട് ചോദിച്ചുവരുന്ന ആളാണ് പരമചെറ്റയെന്നും മന്‍മഥന്‍ കൂട്ടിച്ചേര്‍ത്തു.

Read more topics: PC George, pp manmadan, speech,
English summary
pp manmadan speech against pc george
topbanner

More News from this section

Subscribe by Email