Thursday June 20th, 2019 - 4:40:am
topbanner
topbanner

ചുവന്ന അക്കങ്ങളില്ലാത്ത ഒരു കലണ്ടര്‍ വാങ്ങണം ; അഞ്ചു വയസുള്ള മകള്‍ക്ക് അവധി കണ്ടെത്താന്‍ കഴിയാത്ത കലണ്ടര്‍ ; അച്ഛന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പിങ്ങനെ

suji
ചുവന്ന അക്കങ്ങളില്ലാത്ത ഒരു കലണ്ടര്‍ വാങ്ങണം ; അഞ്ചു വയസുള്ള മകള്‍ക്ക് അവധി കണ്ടെത്താന്‍ കഴിയാത്ത കലണ്ടര്‍ ; അച്ഛന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പിങ്ങനെ

ഒരു ദിവസം പോലും അവധിയില്ലാതെ കുടുംബവുമായി ജീവിക്കാന്‍ സമയമില്ലാതെ ജീവിതം തള്ളിനീക്കുന്ന ചിലരുണ്ട്. തന്റെ വേദന

ഫേസ്ബുക്കിലൂടെ രസകരമായി അവതരിപ്പിച്ചിരിക്കുന്നതാണിപ്പോള്‍ വൈറലായിരിക്കുന്നത്. ഇങ്ങനെയുള്ളവരൊക്കെ ഉള്ളതുകൊണ്ടാണ് നമ്മുടെ നാട് വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ നിലനിന്ന് പോവുന്നതെന്ന് വ്യക്തമാക്കുകയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.

'ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍..'

ഒരു ശനിയാഴ്ച്ച രാത്രി വീട്ടിലെത്തിയപ്പോള്‍ മകള്‍..

അച്ഛാ.. നാളെ അച്ഛന് ലീവല്ലേ..??

അല്ല മോളൂ.. രാവിലെ പോണം..

അച്ഛന്‍ കള്ളം പറയുന്നതല്ലേ..

നാളെ കലണ്ടറില്‍ ചുവപ്പാണല്ലോ..

നമുക്ക് നാളെ ബീച്ചിലും പാര്‍ക്കിലും പോകാ അച്ഛാ..

ശരി.. നാളെയല്ലേ.. രാവിലെ ആകട്ടെ.. നോക്കാം..

മോള് കിടന്നുറങ്ങിക്കോ..

അഞ്ചുവയസ്സുകാരിയെ പറഞ്ഞു പറ്റിക്കാന്‍ വലിയ ബുദ്ധിമുട്ട് വന്നില്ല..

ഉറങ്ങാന്‍ കിടന്നപ്പോള്‍ കലണ്ടറിനെക്കുറിച്ചും കലണ്ടറിലെ ചുവപ്പിനെക്കുറിച്ചും ചിന്തിച്ചു..

വര്‍ഷങ്ങളായി കലണ്ടറിലെ ചുവപ്പ് മാഞ്ഞുപോയിട്ട്..

കലണ്ടറിലെ ചുവപ്പ് കാക്കിയിലെ പടരുന്ന ചുവപ്പുകളായി കണ്ടുതുടങ്ങി..

ഹര്‍ത്താലോ.. മാര്‍ച്ചോ.. സമരങ്ങളോ വന്നാല്‍

കലണ്ടറിലെ ചുവപ്പിനേക്കാള്‍ ചുവപ്പ് കാക്കിയില്‍ കാണാം….

എന്തൊക്കെയോ ആലോചിച്ച് രാവിലത്തേക്ക് അലാറം സെറ്റ് ചെയ്ത് ഉറങ്ങി..

മോളുണരും മുന്‍പ് ഉണര്‍ന്ന്

റെഡിയായി ജോലി സ്ഥലത്തേക്ക്…

ടൂവീലറില്‍ പോകുന്നതിനിടയില്‍ ചിന്തിച്ചു…..

ഒരു കലണ്ടര്‍ പ്രിന്റ് ചെയ്ത് വാങ്ങിയാലോ…

അഞ്ചുവയസ്സുകാരിക്ക് അവധി കണ്ടെത്താന്‍ പറ്റാത്ത ഒരു കലണ്ടര്‍…

'ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍'

 

Read more topics: police man, fb post
English summary
police man fb post viral
topbanner

More News from this section

Subscribe by Email