Sunday April 22nd, 2018 - 11:34:pm
topbanner

കോമ്പല്ലുകളും നാലുകാലുകളുമുള്ള 'മലേഷ്യന്‍ മനുഷ്യപ്പൂച്ച'...സംഭവം ഇതാണ്

Jikku Joseph
കോമ്പല്ലുകളും നാലുകാലുകളുമുള്ള 'മലേഷ്യന്‍ മനുഷ്യപ്പൂച്ച'...സംഭവം ഇതാണ്

പൂച്ചയുടെ ശരീരവും പല്ലുകളും മനുഷ്യന്റെ തലയുമുള്ള ഒരു വിചിത്ര ജീവി ഒക്ടോബര്‍ മാസത്തിലാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. ഇവന്‍ വൈറലായത് മലേഷ്യയിലെ അതിര്‍ത്തി പ്രദേശമായ പഹാങ്കില്‍ കണ്ടെത്തിയ ജീവി എന്നു പറഞ്ഞായിരുന്നു. ഇതിന് പിന്നാലെ ഇതിന്റെ വീഡിയോയും പുറത്ത് എത്തിയിരുന്നു. തുടര്‍ന്ന് വീഡിയോ പ്രചരിപ്പിച്ചവര്‍ തന്നെ അതിന് വിശദീകരണവും നല്‍കി.

നാലു കാലിലാണ് ഇത് നില്‍ക്കുന്നത്. ഒരു മുയലിനോളമെ വലിപ്പമുള്ളൂ. തവളകളുടേതുപോലെ മുറുകെപിടിക്കാന്‍ സഹായിക്കുന്ന വിരലുകളും തലയില്‍ കുറച്ച് നേര്‍ത്ത മുടിയിഴകളുമുണ്ട്. മനുഷ്യന്റേതുപോലെ മുഖം. രണ്ടു കൂര്‍ത്ത കോമ്ബല്ലുകള്‍ വായില്‍ നിന്നും പുറത്തേയ്ക്ക് ചാടി നില്‍ക്കുന്നു. അല്‍പം നീണ്ട കഴുത്ത്. ബാക്കി ശരീരഭാഗങ്ങളെല്ലാം പൂച്ചയെപ്പോലെ.



ഇതിന്റെ പരിശോധന മലേഷ്യയിലെ ഒരു അജ്ഞാത പ്രദേശത്ത് തുടരുകയാണ്. ഇതു വിശ്വസിച്ച് ഒട്ടേറെ പേര്‍ ചിത്രങ്ങളും വിഡിയോകളും വന്‍തോതില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതോടെ ചിത്രങ്ങള്‍ വൈറലായി. അതോടെ പോലീസ് തന്നെ വിശദീകരണവുമായി രംഗത്തെത്തി.

പഹാങ്ക് തെക്കന്‍ മലേഷ്യയിലാണ്. ഇത്തരത്തിലൊരു ജീവിയെ അവിടെ ഒരിടത്തും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്ലെന്നായിരുന്നു വിശദീകരണം. ഫോട്ടോയിലെ ജീവി വെറും നുണയാണ്. പ്രചരിപ്പിക്കപ്പെട്ടത് ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ചിത്രമാണ്. അതില്‍ കൃത്രിമം വരുത്തിയിട്ടുമുണ്ട്. സിലിക്കണ്‍ കൊണ്ടു നിര്‍മിച്ച വിചിത്ര ജന്തുവിന്റെ പാവയാണിതെന്നും പോലീസ് വിശദീകരിച്ചു.



കൂടാതെ തെളിവായി, ഇത്തരം പാവകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളുടെ വിവരങ്ങളും നല്‍കി. എങ്കിലും ഇപ്പോഴും 'മലേഷ്യന്‍ മനുഷ്യപ്പൂച്ച' സത്യമാണെന്നു വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം പേരും. ഇന്ത്യയിലും ഇത്തരമൊരു സംഭവം നടന്നിരുന്നു. ഒരു ആടിന്റെ വിഡിയോ ആണ് അന്നു വൈറലായത്. മനുഷ്യന്റെ മുഖമായിരുന്നു അതിന്. എന്നാല്‍ ആടിന്റെ മൂക്ക് ശാരീരിക തകരാറു കാരണം മനുഷ്യന്റെ മൂക്കുപോലെയായതാണു പ്രശ്‌നമായത്.

ആടിന്റെ ചുണ്ടുകളും തൂങ്ങിയ നിലയിലായതോടെ ഒറ്റനോട്ടത്തില്‍ മനുഷ്യമുഖമുള്ള ആടു തന്നെ. നൈജീരിയയില്‍ ഒരു യുവതി ആടിനെ പ്രസവിച്ചു എന്ന വാര്‍ത്തയും വൈറലായി. ചോരപ്പാടുകള്‍ നിറഞ്ഞ തറയില്‍ ആടിന്റെ ചിത്രവും സമീപത്തിരിക്കുന്ന യുവതിയുടെ ചിത്രവും ചേര്‍ത്തായിരുന്നു അന്ന് പ്രചരിച്ചത്.

English summary
police deny existence bizarre cat like creature

More News from this section

Subscribe by Email