Sunday June 24th, 2018 - 11:49:pm
topbanner
Breaking News

മുത്തശ്ശിയുടെ ചൂണ്ടയില്‍ കൊരുത്ത മീനെ കണ്ട് അന്തംവിട്ട് പ്രൊഫഷണല്‍ മീന്‍പിടുത്തക്കാര്‍

suji
 മുത്തശ്ശിയുടെ ചൂണ്ടയില്‍ കൊരുത്ത മീനെ കണ്ട് അന്തംവിട്ട് പ്രൊഫഷണല്‍ മീന്‍പിടുത്തക്കാര്‍

ഒരു ചെറിയ മീനിനെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് മകന്‍ സൈമണൊപ്പം 68 വയസ്സുകാരി സ്യൂ എല്‍കോക്ക് ചൂണ്ടയുമെടുത്ത് ഇറങ്ങിയത്. എന്നാല്‍ മുത്തശ്ശിയുടെ ചൂണ്ടയില്‍ കുരുങ്ങിയ വമ്പനെ കണ്ട് മകനും കൂടെയുള്ള പ്രൊഫഷണല്‍ മീന്‍പിടുത്തക്കാരും അമ്പരന്നുപോയി. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് മുത്തശ്ശിയുടെ മീന്‍പിടുത്തം ഹിറ്റായത്.

വലിയ മീനെ പിടിക്കുന്നതൊന്നും സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്നതിനാല്‍ മകന് കമ്പനി കൊടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു സ്യൂവിന് ഉണ്ടായിരുന്നത്. ബോട്ടില്‍ ചൂണ്ടയിട്ട് തമാശ കാണിക്കുമ്പോവാണ് ചൂണ്ടയില്‍ ശക്തമായ ഒരു പിടിവലി ശ്രദ്ധിക്കുന്നത്. 40 മിനിറ്റ് മുത്തശ്ശിയ്‌ക്കൊപ്പം മകനും സുഹൃത്തുക്കളും നടത്തിയ പരിശ്രമത്തിനൊടുവില്‍ മീനെ ബോട്ടില്‍ കയറ്റിയപ്പോഴാണ് വലുപ്പം കണ്ട് അന്തംവിട്ടത്.

അഞ്ച് അടി നാലിഞ്ച് നീളമുള്ള മീനാണ് ചൂണ്ടയില്‍ കൊരുത്തത്. 58 കിലോയോളം ഭാരമുള്ള മീനെ വെട്ടിമുറിച്ച് ഫ്രീസറിലാക്കി വെച്ചുകഴിഞ്ഞു. ഇനി മാസങ്ങളോളം മീന്‍ പിടിക്കാന്‍ പോകേണ്ട കാര്യമില്ലെന്നതാണ് ഇവരുടെ സന്തോഷം. യുകെയില്‍ താമസിക്കുന്ന സ്യൂ അവധിക്കാലം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും, പക്ഷെ മകനും കുടുംബത്തിനും ഇതൊരു ചാകരയായി മാറും.

 

Read more topics: pensioner, monster fish
English summary
pensioner reels in 130lb monster fish two inches longer than she is

More News from this section

Subscribe by Email