Saturday September 21st, 2019 - 11:12:pm
topbanner
Breaking News
jeevanam

പേളിയെ അമ്പെയ്ത് അമ്മ മോളി

JB
പേളിയെ അമ്പെയ്ത് അമ്മ മോളി

കുടുംബത്തോടൊപ്പം ഹണിമൂണ്‍ ട്രിപ്പിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇതിന്റെ രസകരമായ ചിത്രങ്ങള്‍ ഇവര്‍ അടിക്കടി സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഇതില്‍ രസകരമായ ഒന്നാണ് അമ്മായിഅമ്മ മോളിയെ ശ്രീനിഷ് അമ്പെയ്ത്ത് പഠിപ്പിക്കുന്നത്. നവ ദമ്പതികളുടെ ഹണിമൂണ്‍ ട്രിപ്പില്‍ ശ്രീനിഷിനും പേളിക്കും ഒപ്പം പേളിയുടെ അച്ഛന്‍ മാണിയും അമ്മ മോളിയും ഉണ്ട്. ഊഞ്ഞാലാടുന്നതും, പ്രകൃതി രമണീയത ആസ്വദിക്കുന്നതും തുടങ്ങി മൊത്തത്തില്‍ ആഹ്‌ളാദ തിമിര്‍പ്പിലായ കുടുംബത്തെയാണ് ഇവിടെ കാണാന്‍ കഴിയുക.

വിവാഹ ശേഷം നാട്ടിന്‍പുറത്തെ നാടന്‍ പെണ്ണായി മാറിയ പേളിയുടെ ദിനചര്യകള്‍ രസകരമായ ഇന്‍സ്റ്റാഗ്രാം സ്റ്റോറി വിഡിയോകളാക്കി ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലെ തോട്ടത്തില്‍ പണിയെടുത്തും, അവിടുത്തെ കുട്ടികളുമൊത്ത് കളിച്ചും, വീടിനുള്ളില്‍ കാരംസ് കളിയില്‍ കൂടിയും, അമ്പലത്തില്‍ നാട്ടിലെ കുഞ്ഞിന്റെ ചോറൂണില്‍ പങ്കെടുത്തും പാലക്കാടന്‍ നാട്ടിന്‍ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുന്ന പേളിയായിരുന്നു വീഡിയോകളില്‍ നിറഞ്ഞു നിന്നത്.

മെയ് 5നും 8നും രണ്ടാചാരങ്ങളില്‍ ആയിരുന്നു ഇവരുടെ വിവാഹം. ക്രിസ്തീയ രീതി പ്രകാരമുള്ള വിവാഹം മെയ് 5 നായിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടന്നു. വിവാഹ സല്‍ക്കാര ചടങ്ങുകളില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ശേഷം മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു.

 

Viral News

Read more topics: pearly mani, and amma molly,
English summary
pearly mani and amma molly
topbanner

More News from this section

Subscribe by Email